Kalamassery: പ്രണയം നടിച്ച് മോഷണം, യുവതിയും സുഹൃത്തും അറസ്റ്റിൽ

Romance Scam in Kalamassery: മുളന്തുരുത്തിയിൽനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വാട്സാപ്പ് ചാറ്റിലൂടെയാണ് യുവതി യുവാവുമായി പരിചയപ്പെട്ടത്. ഇരുവരും ഫോട്ടോ പോലും കൈമാറിയിരുന്നില്ല.

Kalamassery: പ്രണയം നടിച്ച് മോഷണം, യുവതിയും സുഹൃത്തും അറസ്റ്റിൽ

അപർണ, സോജൻ

Published: 

15 Nov 2025 08:16 AM

കളമശ്ശേരി: പ്രണയം നടിച്ച് 24കാരന്റെ സ്കൂട്ടറും ഫോണും തട്ടിയെടുത്ത സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. എളമക്കര ചെമ്മാത്ത് വീട്ടിൽ സി.എസ്. അപർണ (20), സുഹൃത്ത് എടയ്ക്കാട്ടുവയൽ പടിഞ്ഞാറേ കൊല്ലംപടിക്കൽ പി.എസ്. സോജൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തിയിൽനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

വാട്സാപ്പ് ചാറ്റിലൂടെയാണ് യുവതി യുവാവുമായി പരിചയപ്പെട്ടത്. ഇരുവരും ഫോട്ടോ പോലും കൈമാറിയിരുന്നില്ല. അതിനിടെ ഇടപ്പള്ളിയിലെ മാളിൽവച്ച് കണ്ടുമുട്ടാൻ തീരുമാനിച്ചു. സ്കൂട്ടറിലെത്തിയ യുവാവ് യുവതി പറഞ്ഞ കടയ്ക്കു മുന്നിലാണ് സ്കൂട്ടർ പാർക്ക് ചെയ്തത്. ശേഷം യുവതി മാളിലെത്തി യുവാവിനൊപ്പം കുറേ സമയം ചെലവഴിച്ചു.

ALSO READ: ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരി; 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്ത് യുവാവ്; പ്രതി പിടിയിൽ

ഇതിനിടെ യുവാവിന്റെ ഫോണും വണ്ടിയുടെ താക്കോലും യുവതി കൈക്കലാക്കി, പാസ്‌വേഡും മനസ്സിലാക്കി. ആഹാരം കഴിച്ച ശേഷം യുവാവ് കൈകഴുകാൻ പോയ സമയം യുവതി മുങ്ങി, പുറത്ത് കാത്തുനിന്നിരുന്ന സുഹൃത്ത് സോജനൊപ്പം സ്കൂട്ടറെടുത്ത് പോവുകയായിരുന്നു. യുവാവിന്റെ അക്കൗണ്ടിൽനിന്ന് 950 രൂപയും യുവതി സ്വന്തം ഗൂഗിൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.

കോയമ്പത്തൂർ, മൈസൂരു എന്നിവിടങ്ങളിലാണ് ഇരുവരും സ്കൂട്ടറിയിൽ പോയത്. പാലക്കാട് എത്തിയപ്പോൾ സ്കൂട്ടർ കേടായതിനെ തുടർന്ന് നമ്പർപ്ലേറ്റും ബാറ്ററിയും അഴിച്ചുമാറ്റി വണ്ടി ഉപേക്ഷിക്കുകയും മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും