Sabarimala Accident: ശബരിമലയില്‍ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി; രണ്ട് കുട്ടികൾ ഉൾപ്പടെ 9 പേര്‍ക്ക് പരിക്ക്

Tractor Runs Into Sabarimala Devotees: അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരം.

Sabarimala Accident: ശബരിമലയില്‍ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി; രണ്ട് കുട്ടികൾ ഉൾപ്പടെ 9 പേര്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Updated On: 

13 Dec 2025 21:54 PM

ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി അപകടം. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരം. പരിക്കറ്റവരിൽ രണ്ട് കുട്ടികളുമുണ്ട്. ശനിയാഴ്ച വൈകിട്ട ആറേകാലോടെയാണ് സംഭവം.

അപകടത്തില്‍പ്പെട്ടവരില്‍ നാലു പേര്‍ ആന്ധ്ര സ്വദേശികളും രണ്ട് പേർ തമിഴ്നാട് സ്വദേശികളുമാണ്. മറ്റ് മൂന്ന് മലയാളികളുമാണ് . വീരറെഡ്ഢി (30),നിതീഷ് റെഡ്ഢി (26), ദ്രുവാൻശ് റെഡ്ഢി (10), സുനിത(65), തുളസി അമ്മ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  പരിക്കേറ്റ രാധാകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജിലേക്കും തമിഴ്നാട് സ്വദേശി വീരമണിയെ കോന്നി മെഡിക്കൽ കോളേജിലേക്കും മാറ്റി.

Also Read:രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി, ഇനി വേദിയിലുണ്ടാകില്ല; ഇ എം അഗസ്തി

മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ ട്രാക്ടർ ഡ്രൈവറെ സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നെന്നാണ് വിവരം.

Related Stories
Kerala Local Body Election 2025: പാനൂരിൽ വടിവാളുമായി സിപിഐഎമ്മിന്റെ ആക്രമണം; യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽക്കയറി വാഹനം വെട്ടിപ്പൊളിച്ചു
Kerala Local Body Election Result 2025: രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി, ഇനി വേദിയിലുണ്ടാകില്ല; ഇ എം അഗസ്തി
Rini Ann George: ‘ഇത് എന്റെ നേതാവിന്റെ വിജയം…,അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി’; റിനി ആൻ ജോർജ്
MV Govindan: ‘തിരുത്തലുകള്‍ വരുത്തും, തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ചതാണ് ഇടതുചരിത്രം’
Kerala Local Body Election Result 2025: “പാർട്ടിയെക്കാൾ വലുതാണെന്ന ഭാവമായിരുന്നു”; ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ഗായത്രി ബാബു
PM Modi: ‘തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; ജനം യു‌ഡി‌എഫിനെയും എൽ‌ഡി‌എഫിനെയും മടുത്തു’
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ