Sabarimala: ശബരിമലയിലെ വിചിത്ര മെനു മാറ്റും; അന്നദാനമായി പായസം ഉൾപ്പെടെ കേരള സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ്

Sabarimala Annadanam Menu: ശബരിമല അന്നദാനത്തിൻ്റെ മെനു മാറ്റുന്നു. ഇനി മുതൽ കേരള സദ്യ അന്നദാനമായി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ പറഞ്ഞു.

Sabarimala: ശബരിമലയിലെ വിചിത്ര മെനു മാറ്റും; അന്നദാനമായി പായസം ഉൾപ്പെടെ കേരള സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ്

ശബരിമല

Published: 

25 Nov 2025 18:16 PM

ശബരിമലയിൽ അന്നദാനമായി കേരള സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. പപ്പടവും പായസൗം അച്ചാറും ഉൾപ്പെടെയുള്ള സദ്യ അന്നദാനമായി നൽകും. പുലാവും സാമ്പാറും നൽകിയിരുന്ന വിചിത്ര മെനുവായിരുന്നു ശബരിമലയിലേത്. ഇത് മാറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

അന്നദാനമായി പുലാവും സാമ്പാറും നൽകിയിരുന്ന വിചിത്ര മെനുവായിരുന്നു നിലനിന്നിരുന്നത് എന്ന് കെ ജയകുമാർ പറഞ്ഞു. ദക്ഷിണേന്ത്യക്കാരുടെ സാമ്പാറും ഉത്തരേന്ത്യക്കാരുടെ പുലാവും ചേർത്ത് ദേശീയ ഐക്യത്തിൻ്റെ പ്രതീകമായായിരുന്നു ഈ മെനു. ഇത് ഭക്തജനങ്ങൾക്ക് അത്ര ഇഷ്ടമായിരുന്നില്ല. അത് മാറ്റി കേരളസദ്യ നൽകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Sabarimala: ശബരിമലയിൽ ഭക്തജനത്തിരക്ക്; ഇന്ന് സ്‌പോട്ട് ബുക്കിംഗ് 5000 പേർക്ക്

പപ്പടവും പായസവും ഉൾപ്പെടെയുള്ള സദ്യ നൽകും. ദേവസ്വം ബോർഡിൻ്റെ പണമല്ല ഇത്. തീർത്ഥാടകർക്കും അയ്യപ്പന്മാർക്കും അന്നദാനം നൽകാൻ ഭക്തജനങ്ങൾ നൽകിയ പണമാണിത്. അത് നന്നായി ഉപയോഗിക്കും. അയ്യപ്പൻ്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് പമ്പാസദ്യ. മുൻപ് ഒരുപാടുപേർക്ക് സദ്യ നൽകുമായിരുന്നു. അത് നിന്നുപോയി. എത്രയും പെട്ടെന്ന് പുതിയ മെനു നടപ്പിലാക്കാൻ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നിലവിൽ വരും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തുമെന്നും ജയകുമാർ പറഞ്ഞു.

സന്നിധാനത്ത് ഭക്തജനത്തിരക്ക് വര്‍ധിച്ചു വരുന്നത് പരിഗണിച്ച് ഇന്ന് സ്പോട്ട് ബുക്കിങ് കുറച്ചിരുന്നു. ചൊവ്വാഴ്‌ചയിലെ സ്‌പോട്ട്‌ ബുക്കിങ്‌ പരിധി 5,000 ആയാണ് നിജപെടുത്തിയത്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തര്‍ക്കും ദർശനത്തിന് അവസരം നൽകി. വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ദർശനം ലഭിക്കാൻ പലർക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. ഇതുവരെ 85,000ലധികം ഭക്തരാണ് ദർശനം നടത്തിയത്. സീസണ്‍ തുടങ്ങി ഇതുവരെ 7.5 ലക്ഷത്തോളം ഭക്തർ ശബരിമലയിലെത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും