AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Crown: ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍

55.72-Pavan Gold Crown Missing from Sabarimala Strongroom: ഭക്തര്‍ സമര്‍പ്പിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടമാണ് കാണാതായിരിക്കുന്നത്. 2012 ഓഗസ്റ്റില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരാണ് ഈ കിരീടം ശബരിമലയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പ്രകാരം യഥാര്‍ഥ കിരീടത്തിന് 445.78 ഗ്രാം ഭാരമുണ്ടായിരുന്നു. എന്നാല്‍ സ്‌ട്രോങ് റൂമില്‍ കണ്ടെത്തിയ കിരീടത്തിന് ഏകദേശം 240 ഗ്രാം മാത്രമാണ് ഭാരമുള്ളത്.

Sabarimala Crown: ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍
ശബരിമല Image Credit source: PTI
Shiji M K
Shiji M K | Updated On: 24 Sep 2026 | 08:45 AM

പമ്പ: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടം കാണാതായതായി കണ്ടെത്തി. പരിശോധനയ്ക്കിടെ യഥാർഥ സ്വർണക്കിരീടത്തിന് പകരം അതേ മാതൃകയിലുള്ള മറ്റൊരു കിരീടം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു.

ഭക്തര്‍ സമര്‍പ്പിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടമാണ് കാണാതായിരിക്കുന്നത്. 2012 ഓഗസ്റ്റില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരാണ് ഈ കിരീടം ശബരിമലയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പ്രകാരം യഥാര്‍ഥ കിരീടത്തിന് 445.78 ഗ്രാം ഭാരമുണ്ടായിരുന്നു. എന്നാല്‍ സ്‌ട്രോങ് റൂമില്‍ കണ്ടെത്തിയ കിരീടത്തിന് ഏകദേശം 240 ഗ്രാം മാത്രമാണ് ഭാരമുള്ളത്. ഇതോടെയാണ് യഥാര്‍ഥ കിരീടം മാറ്റി പകരം മറ്റൊന്ന് വെച്ചതായ സംശയം ഉയര്‍ന്നത്. സംഭവത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പിനിടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുത്തത്. സ്‌ട്രോങ് റൂമില്‍ നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്തതും അന്വേഷണത്തില്‍ പ്രധാന വിഷയമാകും. കൂടാതെ നിര്‍ദേശിച്ചിരുന്ന രീതിയില്‍ കിരീടം ആറന്മുളയിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Also Read: KSEB Power Crisis: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

ശബരിമലയ്ക്ക് പുറമെ മറ്റ് ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ടും പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആറന്മുളയിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന നാല് പവന്‍ സ്വര്‍ണമാലയും തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലെ വെള്ളിയില്‍ നിര്‍മിച്ച അലങ്കാര വസ്തുക്കളും കാണാതായതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കിരീടം എപ്പോള്‍, എങ്ങനെയാണ് കാണാതായതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. സ്‌ട്രോങ് റൂമിലെ രേഖകളും വിലപിടിപ്പുള്ള വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ചുവരികയാണ്.

അതേസമയം, കിരീടം നഷ്ടമായിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. പരിശോധനയില്‍ കിരീടം സ്‌ട്രോങ് റൂമില്‍ ഇല്ലെന്ന് പുറത്തുവന്നതിന് പിന്നാലെയുള്ള കമ്മീഷണറുടെ വെളിപ്പെടുത്തല്‍ സംശയം ഇരട്ടിപ്പിക്കുന്നുണ്ട്.

English Summary

A 55.72-pavan gold crown kept in the Sabarimala strongroom has reportedly gone missing. During an inspection, another crown was found in its place, prompting further investigation into the matter.

Follow Us