Sabarimala Gold Plating Controversy: ശബരിമലയിലെ സ്‌ട്രോങ് റൂം പരിശോധന ഇന്ന്; സ്വര്‍ണപാളി വിവാദത്തില്‍ ഇനി നിര്‍ണായക ദിനങ്ങള്‍

Sabarimala Gold Plating Case Strong Room Inspection: പരിശോധനയ്ക്കായി ജസ്റ്റിസ് കെടി ശങ്കരന്‍ ഇന്നലെ പമ്പയിലെത്തിയിരുന്നു. ദ്വാരപാല പാളികളുടെ പരിശോധന നാളെയാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും. പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

Sabarimala Gold Plating Controversy: ശബരിമലയിലെ സ്‌ട്രോങ് റൂം പരിശോധന ഇന്ന്; സ്വര്‍ണപാളി വിവാദത്തില്‍ ഇനി നിര്‍ണായക ദിനങ്ങള്‍

ശബരിമല

Published: 

11 Oct 2025 | 10:37 AM

ബരിമലയിലെ സ്‌ട്രോങ് റൂം പരിശോധന ഇന്ന് നടക്കും. ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരനാണ് പരിശോധന നടത്തുന്നത്. രാവിലെ 11 മണിയോടെ സ്‌ട്രോങ് റൂം തുറക്കും. പരിശോധനയ്ക്കായി ജസ്റ്റിസ് കെടി ശങ്കരന്‍ ഇന്നലെ പമ്പയിലെത്തിയിരുന്നു. ദ്വാരപാല പാളികളുടെ പരിശോധന നാളെയാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും. പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 474.9 ഗ്രാം സ്വര്‍ണം അപഹരിക്കപ്പെട്ടതായി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്‍പപാളികളില്‍ സ്വര്‍ണം പൂശാനാണെന്നും പറഞ്ഞ് ബെംഗളൂരുവിലടക്കം പോറ്റി പണപ്പിരിവ് നടത്തിയെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പോറ്റിയെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിനും സാധ്യതയുണ്ട്. പോറ്റി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

ദേവസ്വം വിജിലന്‍സ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഈ മൊഴിയിലെ വിശദാംശങ്ങളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തും.

Also Read: Sabarimala Gold Scam: ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഉരുക്കി; ആ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ (എസ്‌ഐടി) അന്വേഷണത്തിനായി നിയോഗിച്ചത്. എഡിജിപി എച്ച് വെങ്കിടേഷാണ് എസ്‌ഐടിയെ നയിക്കുന്നത്. എസ്‌ഐടി ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സ്വര്‍ണപാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിന്റെയും, ബിജെപിയുടെയും നീക്കം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജിയടക്കം ഉന്നയിച്ചുകൊണ്ടാകും പ്രതിഷേധം. സ്വര്‍ണപാളി വിവാദം നിയമസഭയെയും പ്രക്ഷുബ്ദമാക്കിയിരുന്നു.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്