Sabarimala Gold Scam: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; മുന്‍ തിരുവാഭരണ കമ്മീഷണര്‍ അറസ്റ്റില്‍
Thiruvabharanam Commissioner Arrest: 2019 ജൂലൈ 19ന് സ്വര്‍ണപാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കളുടെ ചുമതല വഹിക്കുന്നത് തിരുവാഭരണ കമ്മീഷണറാണ്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മറ്റൊരു അറസ്റ്റ്. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിലായി. സ്വര്‍ണക്കൊള്ളക്കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് ബൈജുവിന്റേത് ഉള്‍പ്പെടെ ഇതുവരെ നാല് അറസ്റ്റുകളാണ് നടന്നത്.
2019 ജൂലൈ 19ന് സ്വര്‍ണപാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കളുടെ ചുമതല വഹിക്കുന്നത് തിരുവാഭരണ കമ്മീഷണറാണ്. അതിനാല്‍ തന്നെ ബൈജു സ്വര്‍ണപാളി അഴിച്ചെടുക്കുമ്പോള്‍ മനപൂര്‍വം വിട്ടുനിന്നു എന്നാണ് വിവരം.
സ്വര്‍ണപാളികളുടെ തൂക്കം ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തേണ്ടിയിരുന്ന ബൈജു സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദ്വാരപാലക കേസിന് പുറമെ കട്ടിളപാളി കേസിലെ ദുരൂഹതയെ കുറിച്ചും ബൈജുവിന് അറിയാമെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം വ്യക്തമാക്കുന്നു.




Also Read: Sabarimala Gold Scam: ശബരിമല സ്വർണപ്പാളി കേസ്; മുന്‍ ദേവസ്വം കമ്മീഷണര്‍ മൂന്നാം പ്രതി
ബൈജുവിനെ ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശേഷം വെള്ളിയാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.