Sabarimala Gold Scam: സ്വർണപ്പാളി വിവാദം; സമരത്തിലേക്ക് കോൺഗ്രസ്, മേഖലാജാഥകൾ സംഘടിപ്പിക്കും

Sabarimala Gold Scam Case Update: സ്വർണ്ണപ്പാളി വിവാദത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചത്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടൽ.

Sabarimala Gold Scam: സ്വർണപ്പാളി വിവാദം; സമരത്തിലേക്ക് കോൺഗ്രസ്, മേഖലാജാഥകൾ സംഘടിപ്പിക്കും

Sabarimala

Published: 

06 Oct 2025 21:11 PM

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ (Sabarimala Gold Scam) സമരത്തിലേക്ക് നീങ്ങാൻ കോൺഗ്രസ്. സംസ്ഥാനവ്യാപകമായ് മേഖലാജാഥകൾ ഉൾപ്പെടെ നടത്താനാണ് നീക്കം. ഇതിൻ്റെ ഭാ​ഗമായി പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് ഇക്കാര്യത്തിൽ തീരുമാനമായിരിക്കുന്നത്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തുന്നത്.

അതിനിടെ സ്വർണ്ണപ്പാളി വിവാദത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചത്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം സംഘം അന്വേഷിക്കും.

Also Read: ദ്വാരപാലകശിൽപ്പങ്ങൾ 2019ൽ ചെന്നൈയിൽ കൊണ്ടുപോകും മുമ്പ് സ്വർണ്ണം തന്നെ! ഞെട്ടിക്കുന്ന കണ്ടെത്തൽ

ശബരിമലയിൽ നടന്നത് സ്വർണ കവർച്ചയെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്വർണപ്പാളിയിലെ സ്വർണം കവർന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലൻസ് സംഘം കണ്ടെത്തിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നിട്ടുണ്ട്. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമുണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്നാണ് മുൻ ദേവസ്വം പ്രസിഡൻ്റ് എ പദ്‌മകുമാർ പ്രതികരിച്ചത്. എ പത്മകുമാറിനെതിരായ ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ടിന് പിന്നാലെയാണ് പ്രതികരണം. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പലർക്കും ഇമെയിൽ അയക്കും, അത് സാധാരണമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയിൽ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും, ഇക്കാര്യം അന്വേഷിച്ച് തെളിയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും