Sabarimala Gold Scam: ദ്വാരപാലകശിൽപ്പങ്ങൾ 2019ൽ ചെന്നൈയിൽ കൊണ്ടുപോകും മുമ്പ് സ്വർണ്ണം തന്നെ! ഞെട്ടിക്കുന്ന കണ്ടെത്തൽ

Sabarimala Gold Scam Latest Update: 2019 ജൂലൈയിലാണ് സ്വർണം പൂശുന്നതായി ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇതിന് മൂന്നുമാസം മുൻപുള്ള, അതായത് ഏപ്രിൽ മാസത്തെ ദൃശ്യങ്ങളിൽ കവചം സ്വർണ്ണം ആണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്

Sabarimala Gold Scam: ദ്വാരപാലകശിൽപ്പങ്ങൾ 2019ൽ ചെന്നൈയിൽ കൊണ്ടുപോകും മുമ്പ് സ്വർണ്ണം തന്നെ! ഞെട്ടിക്കുന്ന കണ്ടെത്തൽ

Sabarimala Gold Plating Controversy

Published: 

06 Oct 2025 07:09 AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ കവചം 2019 ൽ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് സ്വർണ്ണം തന്നെയായിരുന്നു എന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് തെളിവുകൾ പുറത്ത്. 2019 ജൂലൈയിലാണ് സ്വർണം പൂശുന്നതായി ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇതിന് മൂന്നുമാസം മുൻപുള്ള, അതായത് ഏപ്രിൽ മാസത്തെ ദൃശ്യങ്ങളിൽ കവചം സ്വർണ്ണം ആണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്.

ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലുകൾ അറ്റകുറ്റപ്പണികൾക്കുവേണ്ടി കൊണ്ടുപോയത് സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയായിരുന്നു. ഈ കമ്പനിയിലെ ആളുകൾ വന്നാണ് വാതിൽ ഘടിപ്പിച്ചത്. ആ സമയത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു. ദേവസ്വം ബോർഡ് സ്വർണ്ണം പൂശുന്നതിന് വേണ്ടി തനിക്ക് നൽകിയത് ചെമ്പുപാളികൾ ആണെന്ന് നേരത്തെ തന്നെ ഉണ്ണികൃഷ്ണൻ പോറ്റി ആരോപിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഈ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണം ആയിരുന്നു സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയുടെ അഭിഭാഷകനായ കെ ബി പ്രദീപിന്റേത്.

2019 ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ പാളിയെത്തികകുമ്പോൾ അത് സ്വർണത്തിലുള്ളതായിരുന്നില്ല എന്നും ചെമ്പിൽ തീർത്ത പാളി ആണെന്നും കമ്പനി അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. കാരണം തങ്ങളുടെ സ്ഥാപനത്തിൽ ഒരിക്കൽ സ്വർണം പൂശിയ വസ്തു വീണ്ടും സ്വർണ്ണം പൂശാനായി സ്വീകരിക്കാറില്ലെന്നും അതിനാൽ കൊണ്ടുവന്നത് ചെമ്പ് പാളിയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു. 1998 വ്യവസായിയായ വിജയ് മല്ല്യയയാണ് ശബരിമല ശ്രീകോവിലിലും ദ്വാരപാലക ശിൽപ്പങ്ങളിലും പീഠങ്ങളിലും സ്വർണ്ണം പൊതിഞ്ഞു നൽകിയത്. ഇതിനെ 2019 മങ്ങലേൽക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് സ്വർണം പൂശി നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ സമീപിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും