Sabarimala Gold Scam: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; പലതവണയായി 70 ലക്ഷം കൈക്കലാക്കി; റിപ്പോർട്ട്‌

Sabarimala Gold Theft: ശബരിമലയിലെ പൂജകളുടെയും അന്നദാനത്തിന്റെയും പേരിൽ സ്വർണ്ണ വ്യാപാരിയായ ഗോവർധനിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി പലപ്പോഴായി 70 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. കൂടാതെ സ്വർണം പൂശുന്നതിന്റെ പേരിൽ പലതവണയായി 60 പവനോളം സ്വർണവും കൈപ്പറ്റി.

Sabarimala Gold Scam: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; പലതവണയായി 70 ലക്ഷം കൈക്കലാക്കി; റിപ്പോർട്ട്‌

Sabaimala Gold Theft

Updated On: 

02 Nov 2025 12:27 PM

കൊച്ചി: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക് എന്ന് റിപ്പോർട്ട്. ജ്വല്ലറി വ്യാപാരിയായ ഗോവർദ്ധനാണ് വിറ്റത്. എസ്ഐടി സംഘത്തിനാണ് ഇക്കാര്യത്തിൽ മൊഴി നൽകിയത്. കൂടാതെ ശബരിമലയുടെ പേരിൽ പലതവണകളായി ഉണ്ണികൃഷ്ണൻ 70 ലക്ഷം രൂപയോളം വാങ്ങിയിട്ടുണ്ടെന്നും ഗോവർദ്ധൻ മൊഴി നൽകി. ശബരിമലയിലെ സ്വർണ്ണപ്പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ കൊണ്ടുപോയി ഉരുക്കിയശേഷം ബാക്കി വന്ന സ്വർണമാണ് ഗോവർധന് വിറ്റത്.

476 ഗ്രാം സ്വർണമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഈ സ്വർണത്തിന് 15 ലക്ഷത്തോളം രൂപ കൈപ്പറ്റി എന്നും അദ്ദേഹം വെളിപ്പെടുത്തി. 2019 ലാണ് ഈ സംഭവം നടന്നത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധന് കൈമാറിയ ഈ സ്വർണമാണ് നേരത്തെ അന്വേഷണസംഘം ബെല്ലാരിയിൽ നിന്നും കണ്ടെത്തിയത്. ശബരിമലയിലെ പൂജകളുടെയും അന്നദാനത്തിന്റെയും പേരിൽ സ്വർണ്ണ വ്യാപാരിയായ ഗോവർധനിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി പലപ്പോഴായി 70 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. കൂടാതെ സ്വർണം പൂശുന്നതിന്റെ പേരിൽ പലതവണയായി 60 പവനോളം സ്വർണവും കൈപ്പറ്റി.

ശബരിമലയിലെ അസിസ്റ്റന്റ് ശാന്തി ആണെന്ന് പറഞ്ഞതാണ് ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനുമായി ബന്ധം വളർത്തിയത്. ഗോവർധൻ അടക്കമുള്ളവർ ശബരിമലയിൽ ദർശനത്തിനായി എത്തുമ്പോൾ എല്ലാവിധ സൗകര്യങ്ങളും ഏർപ്പാടാക്കി നൽകാൻ പോറ്റി മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ അടക്കമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വാധീനം കണ്ട് ഗോവർധൻ അടക്കമുള്ളവർ വിശ്വസിച്ചുരുന്നത് ഇദ്ദേഹം ശബരിമലയിലെ പ്രധാനിയായ വ്യക്തിയാണ് എന്നാണ്.

അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി കവർന്ന കേസിൽ സുധീഷ് കുമാർ റിമാൻഡിൽ. പാളികളിൽ സ്വർണ്ണം പൊതിഞ്ഞതാണെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പു പാളിയാണെന്ന് രേഖയുണ്ടാക്കി ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പളികളെ ചെമ്പുപാളികളിൽ എഴുതി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും