Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി
Sabarimala Gold Theft Case: ഇത് രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യം നിഷേധിക്കുന്നത്....
ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. അതേസമയം തൊണ്ടിമുതൽ ഇനിയും കണ്ടെടുക്കാൻ ഉണ്ടെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു. ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട ആദ്യം അറസ്റ്റിലായ ആളാണെന്നും റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്.
എന്നാൽ തൊണ്ടിമുതൽ ഇനിയും കണ്ടെടുക്കാൻ ഉണ്ടെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചതോടെ ഇത് അംഗീകരിച്ചാണ് ജാമ്യ ഹർജി തള്ളിയത്.ഇത് രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമർപ്പിച്ച ജാമ്യ അപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലൻസ് കോടതി സമീപിച്ചത്.
ALSO READ: സ്വർണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ നെയ്യ് വിൽപ്പനയിലും വെട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്
അതിനിടയിൽ ഇന്നലെ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ വിജിലന്‍സ് കോടതി എസ്‌ഐടിക്ക് അനുമതി നല്‍കിയിരുന്നു. എസ് ഐ ടി യുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തു.
കൂടാതെ ദേവസ്വം ബോർഡ് മുന്നംഗം എ പി ശങ്കർദാസ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കൊല്ലം ജില്ലാ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോദാവസ്ഥയിൽ ആണെന്ന കാര്യം ഫോട്ടോ സഹിതമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.