Sabarimala Gold Theft Case: ദേവസ്വം ബോര്‍ഡ് ആസ്ഥാനമടക്കം 20 ഇടത്ത് ഇഡി റെയ്ഡ്
Sabarimala Gold Theft Case ED Raid: പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും ഉണ്ണികൃഷ്ണൻ പോറ്റി യുടെ വീട്ടിലും....
ശബരിമല സ്വർണ്ണം മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് അടക്കം വ്യാപക റെഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ). ദേവസ്വം ബോർഡ് ആസ്ഥാനം അടക്കം റെഡ് നടത്തുന്നത്. കൂടാതെ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും ഉണ്ണികൃഷ്ണൻ പോറ്റി യുടെ വീട്ടിലും ഈ ഡി പരിശോധന നടത്തുകയാണ്.
കൂടാതെ എൻ വാസുവിന്റെ പേട്ടയിലുള്ള വീട്ടിലും പരിശോധന നടക്കുന്നു. ഇതിനുപുറമേ ബംഗളൂരുവിലും ചെന്നൈയിലും പരിശോധന. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും ഗോവർദ്ധന്റെ ബംഗളൂരുവിലും വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തുന്നുണ്ട്.
ALSO READ:രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; സഭ പ്രക്ഷുബ്ധമാകും?
അതേസമയം ശബരിയിൽ നടന്നത് വമ്പൻ മോഷണം ആണ് എന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ശബരിമല ശ്രീകോവിലിന്റെ വാതിലിലും സ്വർണം നഷ്ടപ്പെട്ടതായാണ് നിലവിൽ ലഭിക്കുന്ന സൂചന. ശബരിമലയിലെ ശ്രീകോവിലിന്റെ പഴയ വാതിലിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായി ആണ് സംശയം. സന്നിധാനത്തെ എത്തിയ എസ് ഐ ടി സംഘം വാതിൽപാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കും. പ്രാഥമികമായും വാതിലിലെ സ്വർണത്തിന്റെ അളവിൽ കുറവുണ്ടോ എന്നാണ് പരിശോധന നടത്തുക. അതിനിടെ ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട 5 പ്രമുഖർ കൂടി ഉടൻ മനസ്സിലാകും എന്നാണ് റിപ്പോർട്ട്.