Sabarimala Gold Scam: ശബരിമല സ്വർണക്കവർച്ച കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും; അറസ്റ്റും ഉടൻ?
Former Devaswom Board president A. Padmakumar: എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻ പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന പത്മകുമാറിലേക്ക് അന്വേഷണം നീണ്ടത്.

എ പത്മകുമാർ, ശബരിമല
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻ പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന പത്മകുമാറിലേക്ക് അന്വേഷണം നീണ്ടത്.
ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞ ബുധനാഴ്ചയാണ് വാസുവിനെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടാംവട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്നേ ദിവസം തന്നെ പത്മകുമാറിന് രണ്ടാം നോട്ടീസും നല്‍കി. എന്നാൽ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല.
Also Read:ട്രാൻസ്‌ജെൻഡർ അമേയ പ്രസാദ് പോത്തൻകോട്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
നിലവിൽ ആറന്മുളയിലെ വീട്ടില്‍ തുടരുകയാണ് പത്മകുമാർ. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വിളിച്ചിട്ടില്ലെന്നുമാണ് പത്മകുമാര്‍ അടുപ്പക്കാരോട് പറയുന്നത്. ഇതിനിടെയാണ് ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും എന്ന വിവരം പുറത്തുവരുന്നത്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ല കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാൻ എസ്ഐടി ഒരുങ്ങിയിരുന്നു. അതിനിടെയാണ് ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും
സ്വർണക്കൊളള വിവാദം കത്തിനിൽക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. പ്രസിഡന്‍റായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുൻ മന്ത്രി കെ.രാജുവുമാണ് ചുമതലയേൽക്കുന്നത്. രണ്ട് വർഷത്തേക്കാണ് കാലാവധി. പ്രസിഡന്‍റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.