AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala gold Theft case: സർക്കാർ പ്രതികാരം തീർത്തത്! കാരണങ്ങൾ നിരത്തി തന്ത്രി കണ്ഠരര് രാജീവര്

Sabarimala gold Theft case:പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്തത് എസ്ഐടി ബോധപൂർവം മറച്ചു വെച്ചതായും തന്ത്രി ആരോപണം ഉന്നയിച്ചു. അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് തന്ത്രിയ്ക്ക് ജാമ്യം ലഭിച്ചത്.

Sabarimala gold Theft case: സർക്കാർ പ്രതികാരം തീർത്തത്! കാരണങ്ങൾ നിരത്തി തന്ത്രി കണ്ഠരര് രാജീവര്
Sabarimala CaseImage Credit source: social Media
Ashli C
Ashli C | Published: 20 Feb 2026 | 12:39 PM

ശബരിമല സ്വർണ്ണം മോഷണം കേസിൽ സർക്കാർ തന്നെ കുരുക്കിയതാണ് എന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർത്തതും ദിവസവും നട തുറക്കണമെന്ന നിർദ്ദേശം നടപ്പാക്കാത്തതുമാണ് തന്നോട് പക ഉണ്ടാകാൻ കാരണമെന്നാണ് തന്ത്രി പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്തുവാനും ശ്രമം നടത്തി. പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്തത് എസ്ഐടി ബോധപൂർവം മറച്ചു വെച്ചതായും തന്ത്രി ആരോപണം ഉന്നയിച്ചു. അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് തന്ത്രിയ്ക്ക് ജാമ്യം ലഭിച്ചത്.

തന്ത്രിക്കെതിരായ തെളിവുകൾ കണ്ടെത്തുവാൻ സാധിച്ചില്ല എന്ന പശ്ചാത്തലത്തിൽ ആയിരുന്നു ജാമ്യം. ഗൂഢാലോചനയിൽ തെളിവില്ലെന്നും കൊല്ലം വിജിലൻസ് കോടതി വ്യക്തമാക്കി.. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളുടെ ചുമതല ദേവസ്വം ബോർഡിനാണ് ബാക്കി പൂജകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല ഉള്ളതെന്നും കോടതി ഉത്തരവിൽ പറയുന്നു.ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവിൽ പറയുന്നു.

ALSO READ:ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല

അതേസമയം ശബരിമല സ്വർണ്ണം മോഷണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.. കട്ടിളപാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയായ പശ്ചാത്തലത്തിലാണ് പത്മകുമാർ ഹാർജി സമർപ്പിച്ചത്. എന്നാൽ ദ്വാരപാലക ശിൽപക്കേസിൽ റിമാൻഡ് തുടരുന്ന സാഹചര്യത്തിൽ ഉടൻ ജയിൽ മോചിതൻ ആകാൻ ആവില്ല.

Follow Us