Sabarimala Gold Theft case: ശബരിമലയിൽ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, മോഷ്ടിച്ചത് ചെമ്പു പാളികൾ പൊതിഞ്ഞ സ്വർണം; ശാസ്ത്രീയ പരിശോധന ഫലം
Sabarimala Gold Theft case Scientific Report: ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കട്ടിള പാളി പഴയത് തന്നെയായിരുന്നു. പക്ഷേ...

Sabarimala (33)
ശബരിമല സ്വർണ്ണ മോഷണ കേസിൽ നിർണായകമായ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ കട്ടിള പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പുപാളികൾ പൊതിഞ്ഞ സ്വർണം ആണെന്നും സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധന ഫലത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്ന് വി എസ് എസ് സി ശാസ്ത്രങ്ങൾ മൊഴി നൽകി. ശബരിമലയിൽ ഇപ്പോൾ ഉള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണ്.
ഇതോടെ കട്ടിളപ്പാളി ഉൾപ്പെടെ രാജ്യാന്തര റാക്കറ്റുകൾക്ക് കൈമാറിയോ എന്ന സംശയത്തിനാണ് ഉത്തരം ആകുന്നത്. കൂടാതെ ചില പാളികൾക്കുണ്ടായ മാറ്റത്തിലും വി എസ് സി വിശദീകരണം നൽകി. മെർക്കുറിയും അനുബന്ധ രാസ ലായനികളും ഘടന വ്യതിയാനമാണ് പാളികളിൽ ഇത്തരത്തിൽ മാറ്റത്തിൽ കാരണമെന്നാണ് ശാസ്ത്രജ്ഞൻ അറിയിച്ചത്.
മാത്രമല്ല പാളികൾ മാറ്റി പുതിയവ വെച്ചു എന്നത് സ്ഥിരീകരിക്കുന്നതിന് തെളിവുകൾ ഇല്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കട്ടിള പാളി പഴയത് തന്നെയായിരുന്നു. പക്ഷേ സ്വർണം കവർന്നു. രാസഘടനാപരമായ മാറ്റങ്ങൾ മാത്രമാണ് കട്ടിള പാളികളിൽ സംഭവിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി.
മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ പഴയ വാതിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും ഇക്കാര്യത്തിൽ നിർണായകമാണ്. പരിശോധന താരതമ്യ ഫലം ചേർത്ത് അന്തിമ റിപ്പോർട്ട് നൽകുമെന്ന് വിഎസ് സി അറിയിച്ചു.
അതിനിടെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി കുറ്റപത്രം നൽകാത്തതിന് വിമർശനവുമായി ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെയാണ് സ്വാഭാവികമായ ജാമ്യം ലഭിക്കുന്നത് എന്നും കോടതി ചോദിച്ചു. ഗുരുതരമായ സാഹചര്യമാണിത് പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്ന തടയാൻ ആകുമെന്നും കോടതി അറിയിച്ചു.