Sabarimala Gold Scam: ശബരിമല സ്വര്‍ണമോഷണം; ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാം പ്രതിയായി കേസ്

ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസെടുത്തത്. സ്വർണ്ണ വിവാദത്തിൽ കേസെടുക്കുന്നത് വൈകുന്നതിൽ വ്യാപകമായ ആരോപണമായിരുന്നു ഉയർന്നിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിറങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.

Sabarimala Gold Scam: ശബരിമല സ്വര്‍ണമോഷണം; ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാം പ്രതിയായി കേസ്

Sabarimala Gold Plating Controversy

Published: 

11 Oct 2025 21:37 PM

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പ്രത്യേക അന്വേഷണസംഘം. സംഭവത്തിൽ ദേവസ്വം ജീവനക്കാരെയും പ്രതി ചേർക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസെടുത്തത്. സ്വർണ്ണ വിവാദത്തിൽ കേസെടുക്കുന്നത് വൈകുന്നതിൽ വ്യാപകമായ ആരോപണമായിരുന്നു ഉയർന്നിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിറങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്നലെ വൈകിട്ട് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ പരാതി സമർപ്പിച്ചിരുന്നു. ഉടൻതന്നെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അത് പ്രത്യേക സംഘത്തിന് കൈമാറും എന്നാണ് അറിയിച്ചിരുന്നത്. അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി മുൻകൂർ ജാമ്യം അപേക്ഷ നൽകാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

ശബരിമലയുടെ മറവിൽ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് വിജിലൻസ് റിപ്പോർട്ട്. ആരോപണ വിധേയരായ ജീവനക്കാർക്കെതിരായ നടപടി ചൊവ്വാഴ്ച തീരുമാനിക്കുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചത്. ദ്വാരപാലക ശില്പപാളികളിലെ സ്വർണ്ണക്കള്ളയും കട്ടിളപടിയിലെ സ്വർണ്ണപ്പാളി ചെമ്പാക്കിയ അട്ടിമറിയേയും കുറിച്ചാണ് പ്രത്യേക അന്വേഷണസംഘം ആദ്യം അന്വേഷണം നടത്തുക. കട്ടിളപ്പടിയിലെ പാളികൾ സ്വർണം ആണെന്നാണ് 2019 ഫെബ്രുവരി എക്സിക്യൂട്ടീവ് ഓഫീസർ തയ്യാറാക്കിയ ഉത്തരവിൽ പരാമർശിച്ചിരുന്നത്.

ഇത് തിരുത്തി ചെമ്പ് എന്ന് ആക്കിയത് ദേവസ്വം കമ്മീഷണറും അത് ആവർത്തിച്ചു പറഞ്ഞത് ദേവസം ബോർഡിന്റെ ഉത്തരവിലും ആണ്. ഈ കാര്യമാണ് ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. അതിനൊപ്പം പത്മകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.(Sabarimala Gold Plating Controversy)

(Summary: special investigation team has registered a case against Unnikrishnan Potty as the first accused in the Sabarimala gold theft. Devaswom employees will also be made accused in the incident. The case was registered at the Crime Branch headquarters. )

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും