Sabarimala Gold Theft Case: ‘ശബരിമലയില്‍ നിന്ന് സ്വര്‍ണം പോയിട്ടുണ്ട്, പ്രത്യേകിച്ച് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന്’

VSSC Report Confirms Gold Theft at Sabarimala: കൊല്ലം വിജിലന്‍സ് കോടതിയില്‍ വിഎസ്എസ്‌സി സീല്‍ വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടിക്ക് കൈമാറിയത്. അന്വേഷണ സംഘം നാളെ (തിങ്കളാഴ്ച) പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കും.

Sabarimala Gold Theft Case: ശബരിമലയില്‍ നിന്ന് സ്വര്‍ണം പോയിട്ടുണ്ട്, പ്രത്യേകിച്ച് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന്

ശബരിമല

Published: 

18 Jan 2026 | 10:09 AM

പമ്പ: ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി). ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടെന്നാണ് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. ദ്വാരപാലക ശില്‍പങ്ങളിലുള്ള സ്വര്‍ണത്തിന്റെ അളവിനാണ് കൂടുതല്‍ വ്യത്യാസം സംഭവിച്ചിരിക്കുന്നത്. 1998ല്‍ ശില്‍പങ്ങളില്‍ പൊതിഞ്ഞ അളവില്‍ സ്വര്‍ണം ഇന്നില്ലെന്ന് വിഎസ്എസ്‌സി റിപ്പോര്‍ട്ട് ചൂണ്ടുക്കാട്ടുന്നു.

ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാനായി കൊടുത്തുവിട്ട കട്ടിള, ദ്വാരപാലക പാളികള്‍ എന്നിവയിലെ എല്ലാം സ്വര്‍ണം കുറഞ്ഞിട്ടുണ്ട്. 1998ല്‍ പൊതിഞ്ഞ മറ്റ് പാളികളും സ്വര്‍ണം പൂശി തിരികെ എത്തിച്ചവയും തമ്മില്‍ നടത്തിയ താരതമ്യത്തിലാണ് ഇത് കണ്ടെത്തിയത്.

കൊല്ലം വിജിലന്‍സ് കോടതിയില്‍ വിഎസ്എസ്‌സി സീല്‍ വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടിക്ക് കൈമാറിയത്. അന്വേഷണ സംഘം നാളെ (തിങ്കളാഴ്ച) പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കും. ദ്വാരപാലക ശില്‍പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളിലാണ് പഠനം നടത്തിയത്.

Also Read: Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

ക്ഷേത്രത്തിലെ ചെമ്പുപാളികളിലെ സ്വര്‍ണത്തിന്റെ അളവും കാലപഴക്കവും നിര്‍ണയിച്ചുള്ള റിപ്പോര്‍ട്ടാണിത്. പഴയ സ്വര്‍ണം ക്ഷേത്രത്തില്‍ ഇല്ലെങ്കില്‍ അത് എവിടേക്ക് പോയി, ആര് കൊണ്ടുപോയി എന്നത് അന്വേഷണ സംഘത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നമാകുകയാണ്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസിനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. പൂജപ്പുര ജയിലില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ശങ്കരദാസിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും ഒരു രീതിയുണ്ട്‌
നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം! ദാ ഇങ്ങനെ
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍