Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
Sabarimala Milma Ghee Scam:അയച്ച നെയ്യുടെയും മിൽമ പരിശോധന നടത്തിയിരുന്നു എന്നും കെ എസ് മണി പ്രതികരിച്ചു. ദിവസം വിജിലൻസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും എല്ലാ അന്വേഷണത്തോടും ഭാഗത്തുനിന്നും സഹകരണം ഉണ്ടാകുമെന്നോ അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തിയാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്നും..........

Sabarimala, Ghee
തിരുവനന്തപുരം : ശബരിമലയിൽ വിതരണം ചെയ്ത മിൽമ നെയ്യിൽ ക്രമക്കേട് നടത്തി എന്ന ആരോപണം തള്ളി മിൽമ ചെയർമാൻ കെ എസ് മണി. മിൽമയുടെ ഭാഗത്തുനിന്നും ക്രമക്കേട് ഉണ്ടായിട്ടില്ല എന്നും നിലവാരം കുറഞ്ഞ നെയ്യ് കൈമാറിയിട്ടില്ല എന്നതാണ് വ്യക്തമാക്കുന്നത്. കൂടാതെ നെയ്യിലെ ക്രമക്കേടും ഗുണനിലവാരവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ശബരിമലയിലേക്ക് നൽകിയ നെയിൽ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ല എന്നും മിൽമയുടെ ചെയർമാൻ അറിയിച്ചു.
നെയ് കൈമാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോർഡ് ഇതിനകം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ടിന്ന് ടാമ്പർ ചെയ്തു നിലവാരം കുറഞ്ഞ നെയ്യ് നിറച്ചോ എന്നത് അന്വേഷണത്തിലൂടെ ആണ് കണ്ടെത്തേണ്ടത്. ലഡ്ഡൊക്കെ മാറ്റി അങ്ങനെ ഒരു ക്രമക്കേട് നടത്തുമെന്ന് തോന്നുന്നില്ല. അയച്ച നെയ്യുടെയും മിൽമ പരിശോധന നടത്തിയിരുന്നു എന്നും കെ എസ് മണി പ്രതികരിച്ചു. ദിവസം വിജിലൻസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും എല്ലാ അന്വേഷണത്തോടും ഭാഗത്തുനിന്നും സഹകരണം ഉണ്ടാകുമെന്നോ അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തിയാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
ALSO READ:വഴിമധ്യേ മറിച്ചു വിറ്റു? മിൽമയിൽ നിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്ന് റിപ്പോർട്ട്
ക്ഷീര കർഷകർക്ക് സഹായം…
അതേസമയം ക്ഷീര കർഷകർക്ക് സഹായം ആകുമെന്ന് പശ്ചാത്തലത്തിലാണ് മിൽമ നെയ്യ് വാങ്ങിക്കണമെന്ന ആവശ്യവുമായി മിൽമ ബോർഡ് ദേവസ്വം ബോർഡിനെ സമീപിച്ചത്. ഭക്തരിൽ നിന്നും ദിവസവും ലഭിക്കുന്ന ശബരിമലയിൽ ദൈനംദിന ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ പറഞ്ഞത്. മിൽമയുടെ നെയ്യ് വേണ്ടെന്ന് തീരുമാനം എടുത്തു എന്നത് ചില കേന്ദ്രങ്ങളുടെ പ്രചാരണം മാത്രമാണെന്നും കെ എസ് മണി അറിയിച്ചു.
അതേസമയം മിൽമയിൽ നിന്നും വാങ്ങിച്ച നെയ്യിന്റെ ഭൂരിഭാഗവും സന്നിധാനത്ത് എത്തിച്ചേർന്നിട്ടില്ല എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന കൂടാതെ നാല് ബാച്ച് നെയ്യ് സന്നിധാനത്തിൽ നിന്ന് കടത്തി എന്നായിരുന്നു സംശയിച്ചിരുന്നത് എന്നാൽ ഇപ്പോൾ നാല് ബാച്ചുകളും പമ്പയിൽ എത്തിച്ചേർന്നിട്ടില്ല എന്നൊരു നിഗമനത്തിലാണ് എത്തിയിരിക്കുന്നത് യാഥാർത്ഥത്തിലുള്ള വഴിമധ്യേ എവിടെയെങ്കിലും മാറ്റുവാനും മറിച്ചു വിൽക്കുവാനുമുള്ള സാധ്യതയാണ് ഇപ്പോൾ അന്വേഷണസംഘം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യ പരിശോധനയ്ക്ക് നൽകിയ രണ്ട് ബാച്ചുകളിൽ സാമ്പിൾ ആയി നൽകിയതാ മിൽമയിലെ നെയ്യ് തന്നെയായിരുന്നു. എന്നാൽ പരിശോധന ഫലം ലഭിച്ചശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജ നെയ്യാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. പരിശോധനയുടെ ഫലം ലഭിച്ചതിനുശേഷം സംവിധാനം എത്തിച്ചത് വ്യാജനെയ്യാണെന്ന സൂചനയാണ് ബാക്കി നാല് ഭാഷകൾ യഥാർത്ഥത്തിൽ കൊണ്ടുപോയിട്ടില്ല എന്ന സംശയം ഉയരുന്നുണ്ട്.
ENGLISH SUMMARY
Milma Chairman KS Mani has denied allegations of irregularities in the ghee distributed at Sabarimala. He clarified that there was no irregularity on Milma’s part and that no substandard ghee was distributed.