Sabarimala Pilgrims Accident: ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 2 പേരുടെ നിലഗുരുതരം; 12 പേർക്ക് പരുക്ക്
Sabarimala Pilgrims Accident: തൃശ്ശൂരിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് മറിഞ്ഞത്...
bus accidentImage Credit source: TV9 Network
ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. 12 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് മറിഞ്ഞത്.
പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായാണ് വിവരം. ശബരിമലയിൽ ദർശനം നടത്തി തിരികെ വരുമ്പോഴാണ് സംഭവം. ബസ്സിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തൊടുപുഴയിൽ നിന്നും അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം നടത്തി.
(Updating…)