AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mannam jayanthi: മന്നം ജയന്തി ആഘോഷത്തിന് തുടക്കമായി, നായർ പ്രതിനിധി സമ്മേളനം ഇന്ന്

Mannathu Padmanabhan's 149th Birth Anniversary: ആഘോഷങ്ങളുടെ ഭാഗമായി എൻഎസ്എസിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ആസ്ഥാന മന്ദിരത്തിന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തറക്കല്ലിട്ടു.

Mannam jayanthi: മന്നം ജയന്തി ആഘോഷത്തിന് തുടക്കമായി, നായർ പ്രതിനിധി സമ്മേളനം ഇന്ന്
Mannam JayanthiImage Credit source: socia media
Aswathy Balachandran
Aswathy Balachandran | Published: 01 Jan 2026 | 10:37 AM

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ആചാര്യൻ മന്നത്ത് പത്മനാഭന്റെ 149-ാം ജയന്തി ആഘോഷങ്ങൾ പെരുന്നയിൽ ആരംഭിച്ചു. ഇന്ന് രാവിലെ 7 മണിക്ക് മന്നം സമാധി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

ആഘോഷങ്ങളുടെ ഭാഗമായി എൻഎസ്എസിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ആസ്ഥാന മന്ദിരത്തിന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തറക്കല്ലിട്ടു. സമുദായത്തിന്റെ വളർച്ചയുടെ പുതിയ ഘട്ടമായി ഈ മന്ദിരം മാറുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ മന്നം നഗറിലാണ് സമ്മേളനങ്ങൾ നടക്കുന്നത്.

Also read – അപ്പൂപ്പന്റെ തലയ്ക്ക് ചെറുമകൻ വെട്ടി, കാരണം ഒരു എ.ടി.എം.കാർഡ്

രാവിലെ 10.30-ന് ആരംഭിച്ച അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജി. സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരികുമാർ കോയിക്കൽ ചടങ്ങിൽ സംസാരിച്ചു.

 

നാളെ

 

പ്രധാന ജയന്തി സമ്മേളനം ജനുവരി 2-ന് നടക്കുന്ന പ്രധാന ജയന്തി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 7 മുതൽ സമാധിയിൽ പുഷ്പാർച്ചന നടക്കും. രാവിലെ 11-ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.

മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. വിശ്വാസികൾക്കും സന്ദർശകർക്കുമായി വിപുലമായ സൗകര്യങ്ങളാണ് എൻഎസ്എസ് നേതൃത്വം ഒരുക്കിയിരിക്കുന്നത്.