Sabarimala Samrakshana Sangamam: ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന്; അണ്ണാമലൈ ഉദ്ഘാടനം ചെയ്യും
Sabarimala Samrakshana Sangamam Today: പന്തളത്ത് നടക്കുന്ന പരിപാടി തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന്. പന്തളത്ത് നടക്കുന്ന പരിപാടി തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം നടക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രാവിലെ ആരംഭിക്കുന്ന പരിപാടിയിൽ ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തിൽ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും നടക്കും.
Also Read:സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു; കോടതി അനുമതി കിട്ടും വരെ സ്ട്രോങ്റൂമിൽ
രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സെമിനാര്‍ നടക്കുക. പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമിനാറ്. സെമിനാറില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും,ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം ഏതാണ്ട് 15000 ഓളം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ -സ്വാമി അയ്യപ്പന്‍ നഗറിലാണ് ഭക്തജന സംഗമം നടക്കുക.