Assault Case: കോട്ടയത്ത് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റില്‍

Assault Case: ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വി​ദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കേസ്. വീട്ടിലെ ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പ് മെസേജുകള്‍ അയക്കാനും ഫോണ്‍ ചെയ്യാനും ഇയാൾ കുട്ടിയെ നിർബന്ധിച്ചിരുന്നു. 

Assault Case: കോട്ടയത്ത് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റില്‍

കെ.എസ് റഹീം

Published: 

25 Jun 2025 06:33 AM

കോട്ടയം: ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ഇടക്കുന്നം വില്ലേജിൽ പാറത്തോട് ലൈബ്രറി ഭാ​ഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കെ.എസ് റഹീമാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വി​ദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കേസ്. വീട്ടിലെ ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പ് മെസേജുകള്‍ അയക്കാനും ഫോണ്‍ ചെയ്യാനും ഇയാൾ കുട്ടിയെ നിർബന്ധിച്ചിരുന്നു.

കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തുകയും ലൈം​ഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇഷ്ടമാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സ്ഥിരമായി ഫോൺ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ ഉണ്ട്.

ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ മാതാപിതാക്കളെ ഉപദ്രവിക്കുമെന്നും സ്കൂൾ ബസിന് നാശം വരുത്തിയെന്ന് സ്കൂളിൽ പറയുമെന്നും ദേഹോപദ്രവം ഏൽപ്പിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ALSO READ: എന്‍ക്വയറി കൗണ്ടര്‍ ഇനി യാത്രക്കാരുടെ കൈയില്‍; കെഎസ്ആര്‍ടിസിയുടെ ചലോ ആപ്പ് വേറെ ലെവല്‍

വർഷങ്ങൾക്ക് ശേഷം ആദ്യമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി റെയിൽവേ

വർഷങ്ങൾക്കു ശേഷം ആദ്യമായി ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നതായി വിവരം. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. നോൺ എ സി മെയിൻ എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

അതേസമയം 500 കിലോമീറ്റർ വരെയുള്ള സബർബൻ യാത്രകൾക്കും സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് വർദ്ധനവ് ഉണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ മാത്രമായിരിക്കും കൂടുന്നത്. ഇത് പ്രതിമാസ സീസൺ ടിക്കറ്റുകളിൽ ബാധകമല്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും