HowOldAreYou: കയാക്കിങ്, പാട്ടുകൾ, പുതിയ സൗഹൃദങ്ങൾ; വാർധക്യത്തെ നിറമുള്ളതാക്കി ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ ക്യാമ്പ്

ഈ ക്യാമ്പ് വെറുമൊരു യാത്രയായിരുന്നില്ല, മറിച്ച് വാര്‍ധക്യകാലം സന്തോഷവും സംതൃപ്തിയും കൊണ്ട് നിറമുള്ളതാക്കാന്‍ കഴിയുമെന്നുള്ള ഒരു ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു.

HowOldAreYou: കയാക്കിങ്, പാട്ടുകൾ, പുതിയ സൗഹൃദങ്ങൾ; വാർധക്യത്തെ നിറമുള്ളതാക്കി ഹൗ ഓള്‍ഡ് ആര്‍ യൂ ക്യാമ്പ്

How Old Are You Camp

Published: 

27 Aug 2025 | 06:21 PM

പൊന്നാനി: കായലിലെ കയാക്കിംഗിന്റെ ഓളങ്ങളും പാട്ടും ചിരിയുമായി പൊന്നാനിയില്‍ ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാര്‍ ഒത്തുചേര്‍ന്നു. വാര്‍ധക്യത്തില്‍ സാധാരണയായി കാണാത്ത ഈ കാഴ്ചകള്‍, അവരുടെ നിശ്ശബ്ദമായ ജീവിതത്തിന് പുതിയൊരു ഉണര്‍വ് നല്‍കി. മുതിര്‍ന്ന പൗരന്മാരുടെ ഊര്‍ജ്ജസ്വലമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്ന ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന സംഘടനയാണ് ഈ വേറിട്ട ക്യാമ്പ് സംഘടിപ്പിച്ചത്.

ഓഗസ്റ്റ് 23-ന് പൊന്നാനിയിലെ ഗ്രോവിയന്‍ ദ്വീപില്‍ നടന്ന ഈ ക്യാമ്പ് വിനോദത്തിന് മാത്രമല്ല, പരസ്പരം സൗഹൃദം സ്ഥാപിക്കാനുള്ള ഒരവസരം കൂടിയായിരുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്നതും പുതിയ അനുഭവങ്ങള്‍ നല്‍കുന്നതുമായ നിരവധി പരിപാടികള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. കഥ പറയല്‍ സെഷനുകള്‍, കളികള്‍, മീന്‍പിടുത്തം, ബോട്ട് യാത്ര, കയാക്കിംഗ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

പലര്‍ക്കും ഈ ക്യാമ്പ് ഒരു പുതിയ അനുഭവമായിരുന്നു. ഇവിടെ പ്രായം ഒരു സംഖ്യ മാത്രമായി ചുരുങ്ങി, കൂട്ടായ്മയാണ് ഏറ്റവും പ്രധാനപ്പെട്ടതായി മാറിയത്. ‘മിക്ക മുതിര്‍ന്ന പൗരന്മാരും വിരസമായ ജീവിതത്തില്‍ അതൃപ്തരാണ്,’ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ സ്ഥാപകന്‍ ഷിജിന്‍ പറഞ്ഞു. ‘അവര്‍ക്ക് ഒരു കുടുംബം പോലെ തോന്നുന്ന ഒരു സമൂഹം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ആര്‍ക്കും തങ്ങള്‍ ഒറ്റയ്ക്കാണെന്ന് തോന്നില്ല.’

ഈ ക്യാമ്പിന്റെ വിജയം അവിടെ രൂപപ്പെട്ട പുതിയ സൗഹൃദങ്ങളും പങ്കുവെക്കപ്പെട്ട ചിരികളുമായിരുന്നു. പുതിയ കൂട്ടുകാര്‍ക്കിടയില്‍ അവര്‍ ചെലവഴിച്ച സന്തോഷ നിമിഷങ്ങള്‍, സാമൂഹിക ഇടപെഴകലിനും സാഹസികതയ്ക്കും സൗഹൃദത്തിനും പ്രായപരിധിയില്ലെന്ന് തെളിയിച്ചു. ഈ ക്യാമ്പ് വെറുമൊരു യാത്രയായിരുന്നില്ല, മറിച്ച് വാര്‍ധക്യകാലം സന്തോഷവും സംതൃപ്തിയും കൊണ്ട് നിറമുള്ളതാക്കാന്‍ കഴിയുമെന്നുള്ള ഒരു ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു.

 

Related Stories
Neyyattinkara child death: കുഞ്ഞ് കട്ടിലിൽ മൂത്രമൊഴിച്ചപ്പോൾ ഉറക്കം പോയി, ദേഷ്യം വന്നു! ഒരു വയസ്സുകാരനെ കൊന്ന അച്ഛന്റെ മൊഴി
Mother Daughter Death: എംടെക്ക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസമില്ല, മോഡേൺ അല്ല! ഭർത്താവിന്റെ പരിഹാസങ്ങളെക്കുറിച്ച് ബന്ധുക്കൾ
Amrit Bharat Express: തള്ളലില്‍ വീഴല്ലേ…സമയം പാഴാക്കുന്ന കാര്യത്തില്‍ അമൃത് ഭാരത് പരശുറാമിനെ വെട്ടിക്കും
Antony Raju: തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
Christmas-New Year Bumper 2026 Result Live: ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?
Neyyattinkara Child Death: കുഞ്ഞിനെ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, താൻ നിരപരാധി! നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മ
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം