Kollam Student Shock Death: സ്കൂളിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
വൈദ്യതി ലൈൻ ഇവിടെ താഴ്ന്ന് കിടക്കുകയാണെന്നാണ് വിവരം, പ്രദേശവാസികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്

Breaking Tv9 Malayalam2
കൊല്ലം: എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ ചെരിപ്പ് പോവുകയും, ഇതെടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഇവിടെ വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ ചെരിപ്പ് വീണത് മെറ്റൽ ഷീറ്റുള്ള മേൽക്കൂരയിലാണെന്നാണ് വിവരം. ഇതാവാം ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം.
Updating….