AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kasaragod Auto Driver’s Death: കാസർകോട്ടെ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: എസ്ഐ അനൂപിന് സസ്പെൻഷൻ

SI Anoop Suspended: അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ നടപടി.

Kasaragod Auto Driver’s Death: കാസർകോട്ടെ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: എസ്ഐ അനൂപിന് സസ്പെൻഷൻ
അബ്‌ദുൾ സത്താർ,എസ്ഐ അനൂപ് (image credits: screengrab)
Sarika KP
Sarika KP | Published: 11 Oct 2024 | 03:40 PM

കാസർകോട്: കാസർകോട്ടെ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തിൽ എസ്ഐ അനൂപിനെ സസ്പെന്റ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപിനെയാണ് സസ്പെന്റ് ചെയ്തത്. കൊല്ലം സ്വ​ദേശിയാണ് അനൂപ്. കാസർകോട് ഓട്ടോ ഡ്രൈവറായ അബ്ദുൾ സത്താറിന്റെ ആത്മ​ഹത്യയ്ക്ക് കാരണക്കാരൻ ഇയാളാണെന്ന് ആരോപണം ഉയർന്നിരുന്നു. സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേസമയം അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ നടപടി.

കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുൾ സത്താർ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടു നൽകാത്തതിൽ മനം നൊന്താണ് ഇയാൾ ആത്മഹത്യ ചെയതത്. കസ്റ്റഡിയിലെടുത്ത വാഹനം വിട്ട് തരണമെന്ന് ആവശ്യപ്പെട്ട നിരവധി തവണ പോലീസ് സ്റ്റേഷനിൽ അബ്ദുൾ സത്താർ എത്തിയെങ്കിലും എസ്ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി. നാലു ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാല്‍ വീട് പട്ടിണിയിലാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ സത്താര്‍ (60) ജീവനൊടുക്കിയത്. വാടക മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ്ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണകാരണമെന്നും ആയിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് എസ്ഐയെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്.

Also read-kilimanoor temple fire death: ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, തിടപ്പള്ളിയിലേക്ക് കയറിയപ്പോൾ തീയാളിക്കത്തി; കിളിമാനൂരിൽ മേൽശാന്തിക്ക് ദാരുണാന്ത്യം

സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അനൂപിനെതിരായ പരാതി അന്വേഷിക്കുന്നതിനിടെയാണ് ജൂണിൽ നടന്ന കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നത്. യാത്രക്കാരുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് അനൂപ് പൊതുമധ്യത്തിൽ വച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവ് താൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും തന്നെയെന്തിനാണ് ഇങ്ങനെ കൈയ്യേറ്റം ചെയ്യുന്നതെന്നും ചോദിച്ചെങ്കിലും എസ്ഐ മർദ്ദനം തുടരുകയായിരുന്നു. എസ് ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്.