SIR Kerala: ബിഎൽഒമാർക്ക് സമ്മർദ്ദം ചെലുത്തില്ല; വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കും – തിരഞ്ഞെടുപ്പ് ഓഫിസർ

Electoral Roll Revision to be Transparent: വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,01,856 ആയി ഉയർന്നിട്ടുണ്ട്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.37% വരും.

SIR Kerala: ബിഎൽഒമാർക്ക് സമ്മർദ്ദം ചെലുത്തില്ല; വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കും - തിരഞ്ഞെടുപ്പ് ഓഫിസർ

Chief Electoral Officer Ratan U. Kelkar

Published: 

22 Nov 2025 14:34 PM

തിരുവനന്തപുരം: സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫിസർമാരെ (ബിഎൽഒ) സമ്മർദ്ദം ചെലുത്തില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി നടന്ന യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന നിലപാട് അറിയിച്ചത്.

 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഉറപ്പുകൾ

 

തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന ബിഎൽഒമാർക്ക് മേൽ അനാവശ്യ സമ്മർദ്ദം ഉണ്ടാകില്ല. ഉദ്യോഗസ്ഥ പരിശീലനത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഉറപ്പു നൽകി. പ്രവാസി വോട്ടർമാരുടെ ആശങ്കകൾ പരിഹരിക്കുമെന്നും ഇതിന്റെ ഭാഗമായി നോർക്കയുമായി ചേർന്ന് പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also read – മഴ നാളെ തെക്കന്മാർക്കു മാത്രമോ? മുന്നറിയിപ്പ് ഇങ്ങനെ….

വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ കണക്കുകളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പങ്കുവെച്ചു. ഇതനുസരിച്ച് ഇന്നലെ വരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 19,90,178 ആയി ഉയർന്നിട്ടുണ്ട്. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 7.15% ആണ് ഇത്. വോട്ടർമാർ ഓൺലൈനായി സമർപ്പിച്ച ഫോമുകളുടെ എണ്ണം 45,249 ആണ്. ഇത് മൊത്തം വോട്ടർമാരുടെ 0.16% വരും. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,01,856 ആയി ഉയർന്നിട്ടുണ്ട്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.37% വരും.

നിലവിൽ ഡിജിറ്റൈസ് ചെയ്ത ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. എല്ലാ ബിഎൽഒമാരും മുഴുവൻ വിവരങ്ങളും ഡിജിറ്റൈസ് ചെയ്യാത്തതിനാൽ, യഥാർഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കും എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും