AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR: എസ്‌ഐആര്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വേഗത്തിലാക്കാന്‍ നിർദ്ദേശം

Special Intensive Revision (SIR): വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതി സമീപിച്ച മാതൃക സ്വീകരിക്കണമെന്ന് സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിൽ എസ്ഐആറിനെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും.

SIR: എസ്‌ഐആര്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വേഗത്തിലാക്കാന്‍ നിർദ്ദേശം
Blo Distributing Enumeration Form To Actor MadhuImage Credit source: facebook
ashli
Ashli C | Updated On: 06 Nov 2025 07:33 AM

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം വേഗത്തിലാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം. എന്യുമറേഷൻ ഫോം വിതരണം വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്ക്ർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ രാത്രികളിലും വീട്ടിലെത്തി ഫോം വിതരണം ചെയ്യാനാണ് നീക്കം. ചീഫ് ഇലക്ടറൽ ഓഫീസറും ജില്ലാ കളക്ടർമാരും ബിഎല്‍ഒമാരോടൊപ്പം വീടുകൾ സന്ദർശിക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.

അതേസമയം വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതി സമീപിച്ച മാതൃക സ്വീകരിക്കണമെന്ന് സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിൽ എസ്ഐആറിനെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും നിയമനടപടിയോട് യോജിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ എസ് ഐ ആർ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സർക്കാർ എന്ന നിലയിലും രാഷ്ട്രീയപ്പാർട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചിരുന്നു.

ALSO READ: മഴയുണ്ടേ…! പ്രത്യേക മുന്നറിയിപ്പുകൾ ഇല്ല; വിവിധ ജില്ലകളിൽ മഴ സാധ്യത

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയിട്ടുള്ള വോട്ടർ പട്ടിക നിലവിലിരിക്കെ 2002 ലെ പട്ടികയെ അടിസ്ഥാനമാക്കി എസ്ഐആർ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവും ആണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂർണമായി യോജിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. കോടതിയിൽ പോയാൽ കേസിൽ കക്ഷി ചേരാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണഘടന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് ഇതെന്നാണ് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. നിയമോപദേശം ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സർക്കാർതലത്തിൽ ധാരണയായത്.