രാത്രിയിലും വൻ നാടകീയ രംഗങ്ങൾ; സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയ൪ത്തി കോൺഗ്രസ്
Dramatic Protest in Palakkad: സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിന് വിന്യസിച്ചിട്ടുണ്ട്. ആലത്തൂ൪ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് സംഘമാണ് സ്ഥലത്ത് വിന്യാസിച്ചിട്ടുള്ളത്.

പാലക്കാട്: പാലക്കാട് കോട്ടായി പാർട്ടി ഓഫീസിനു മുന്നിൽ രാത്രി വൈകിയും അതിനാടകീയ നീക്കങ്ങൾ. രാത്രിയിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ സിപിഎം കയ്യേറിയ ഓഫീസിൽ മുന്നിൽ പതാക ഉയർത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിന് വിന്യസിച്ചിട്ടുണ്ട്. ആലത്തൂ൪ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്ത് വിന്യാസിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കോൺഗ്രസ് കോട്ടായി മണ്ഡലം പ്രസിഡൻ്റ് കെ മോഹൻകുമാറും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നിരുന്നു. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറിയാണ് മോഹൻകുമാറിനെ സ്വീകരിച്ചത്. ഇതിനു പിന്നാലെ മോഹൻകുമാറും സിപിഎം പ്രാദേശിക പ്രവർത്തകരും കോൺഗ്രസ് ഓഫീസിനുള്ളിൽ പൂട്ടുതകർത്ത് കയറി. പോലീസ് പൂട്ടിയ വാതിൽ പൊളിച്ചാണ് ഇവർ അകത്ത് കയറിയത്. പിന്നാലെ സിപിഎം പതാകയും ഫ്ലക്സും വച്ചു. കോൺഗ്രസ് കൊടിമരം കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി.
ഇതിനിടെ കോട്ടയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവന്ന പെയിൻ്റടിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. ഇത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി.
Also Read:നിലമ്പൂരില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍; ഇന്ന് കൊട്ടിക്കലാശം
പ്രതിഷേധത്തെ തുടർന്ന് പാർട്ടി ഓഫീസ് പോലീസ് താഴിട്ടുപൂട്ടിയിരുന്നു. എന്നാൽ സിപിഎം പൂട്ടുപൊളിക്കാൻ ശ്രമിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തി. ഇതോടെ സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് എത്തിയാണ് സംഘർഷ അവസ്ഥ ഒഴുവായത്.