Idukki Sky Dining: ഇടുക്കിയിലെ സ്‌കൈ ഡൈനിങ് പ്രവർത്തനം നടത്തിയത് നിയമ വിരുദ്ധമായി
Sky Dining Accident: . കേരള ടൂറിസം ഡിപ്പാർട്ട്‌മെൻറ് അംഗീകരിച്ചിരിക്കുന്ന 33 വിനോദ ഉപാധികൾ മാത്രമാണ് നിലവിൽ. അതിൽ സ്‌കൈ ഡൈനിങ് ഉൾപ്പെടുന്നില്ല...

Munnar Sky Dining
ഇടുക്കി: ഇടുക്കി ആനച്ചാൽ വിനോദസഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ സംഭവത്തിൽ കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് കണ്ടെത്തൽ.. കേരള വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ചിട്ടുള്ള വിനോദ ഉപാധികളിൽ ഇത് ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് സ്‌കൈ ഡൈനിങ് പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായെന്നാണ് വ്യക്തമാകുന്നത്.
ഒരു മാസം മുമ്പാണ് സ്‌കൈ ഡൈനിങ് പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. കേരള ടൂറിസം ഡിപ്പാർട്ട്‌മെൻറ് അംഗീകരിച്ചിരിക്കുന്ന 33 വിനോദ ഉപാധികൾ മാത്രമാണ് നിലവിൽ. അതിൽ സ്‌കൈ ഡൈനിങ് ഉൾപ്പെടുന്നില്ല. കൂടാതെ ആനച്ചാലിൽ സ്‌കൈ ഡൈനിങ് തുടങ്ങുന്നതിന് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും കണ്ടെത്തൽ. അപേക്ഷ സമർപ്പിച്ച ശേഷം മാർഗ്ഗനിർദേശങ്ങൾ രൂപീകരിക്കണം എന്നതാണ് പൊതുവിലുള്ള രീതി. ഇത് സംബന്ധിച്ച് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മാർഗനിർദേശങ്ങൾ രൂപീകരിച്ചതിനു ശേഷം മാത്രമേ ഇനി ആനച്ചാലിലെ സ്‌കൈ ഡൈനിങ് തുറന്ന് പ്രവർത്തിക്കുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചന. സ്ഥാപന ഉടമ ചിറക്കൽപുരയിടത്തിൽ വീട്ടിൽ സോജൻ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമ ചീനിക്കുഴി സ്വദേശി പ്രവീൺ രണ്ടാം പ്രതിയാകും. ആവശ്യമായി സ്വീകരിക്കേണ്ടിയിരുന്ന സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെ സ്വീകരിക്കേയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സ്ഥാപനം പൊതുജന സുരക്ഷയുടെ കാര്യത്തിൽ വീഴ്ചവരുത്തി എന്നും എഫ്ഐആറിൽ പറയുന്നുണ്ട്.. ഒന്നര മണിക്കൂർ അധികമാണ് കഴിഞ്ഞദിവസം കുട്ടികൾ അടക്കമുള്ളവർ സ്‌കൈ ഡൈനിങിൽ കുടങ്ങിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുകൾ ഉൾപ്പെടെ അഞ്ച് പേർ സ്‌കൈ ഡൈനിങിൽ അകപ്പെട്ടിരുന്നു.