Kayamkulam Son Attacked Father: കായംകുളത്ത് അച്ഛനെ അഭിഭാഷകനായ മകൻ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ
Kayamkulam Son Killed Father: ഭാര്യ സിന്ധുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ നവജിത്തിനെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്...

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ കായംകുളം കളരിക്കലിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. അഭിഭാഷകനായ മകൻ നവജിത്താണ് ക്രൂരകൃത്യം ചെയ്തത്.
അച്ഛൻ നടരാജൻ ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ സിന്ധുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ നവജിത്തിനെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. പ്രതി മദ്യലഹലയിലായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതിജീവിതയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു: രാഹുൽ ഈശ്വര്‍ അറസ്റ്റിൽ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റും ചെയ്തു. രാഹുലിനെതിരെ പരാതി നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയ വഴി പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു എന്ന കേസിലാണ് നടപടി.
ജാമ്യമില്ല വകുപ്പ് ചേർത്താണ് സൈബർ അധിക്ഷേപത്തിന് രാഹുൽ ഈശ്വറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൽ ആണ് ഒന്നാം പ്രതി.കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും ഉള്‍പ്പടെ 5 പ്രതികളാണ് കേസിൽ ഉള്ളത്.