Vande Bharat Live Booking: കോളടിച്ചല്ലോ! വന്ദേഭാരതിൽ ഇനി 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം; മാറ്റം ഇങ്ങനെ

Live Booking At Eight Vande Bharat: വന്ദേഭാരത് കടന്നുപോകുന്ന സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽനിന്നോ ഓൺലൈൻ വഴിയോ ട്രെയിൻ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര നടത്താം. കോട്ടയം വഴിയുള്ള വന്ദേഭാരതിൽ ഒരാഴ്ചയ്ക്കുള്ളിൽ തത്സമയ റിസർവേഷൻ ബുക്കിംങ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്.

Vande Bharat Live Booking: കോളടിച്ചല്ലോ! വന്ദേഭാരതിൽ ഇനി 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം; മാറ്റം ഇങ്ങനെ

Vande Bharat

Published: 

19 Jul 2025 12:23 PM

ചെന്നൈ: വന്ദേഭാരത് യാത്രക്കാർക്ക് ഇതാ സന്തോഷവാർത്ത. ദക്ഷിണ റെയിൽവേയിൽ എട്ട് വന്ദേഭാരത് തീവണ്ടികളിൽ തത്സമയ ബുക്കിങ്ങുകൾ ആരംഭിച്ചു. ആലപ്പുഴ വഴിയുള്ള മംഗളൂരു-തിരുവനന്തപുരം-മംഗളൂരു (20631/20632) ട്രെയിൻ ഉൾപ്പെടെയാണ് പുതിയ ക്രമീകരണം. വന്ദേഭാരത് കടന്നുപോകുന്ന സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽനിന്നോ ഓൺലൈൻ വഴിയോ ട്രെയിൻ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര നടത്താം.

കോട്ടയം വഴിയുള്ള വന്ദേഭാരതിൽ ഒരാഴ്ചയ്ക്കുള്ളിൽ തത്സമയ റിസർവേഷൻ ബുക്കിംങ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. റിസർവേഷൻ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിന് കൂടുതൽസമയം വേണ്ടിവരും. അതിനാൽ ദക്ഷിണ റെയിൽവേയിലെ എല്ലാ ട്രെയിനുകളിലും ഒരേ ദിവസം തന്നെ തത്സമയ റിസർവേഷൻ ആരംഭിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഓരോന്നായി ക്രിമീകരിക്കുന്നതായിരിക്കും.

ചെന്നൈ സെൻട്രൽ – വിജയവാഡ വി ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ – നാഗർകോവിൽ വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ – മഡ്ഗാവ് വി ബി എക്സ്പ്രസ്, മധുര – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ് എന്നീ ട്രെയിനുകളും പുതിയ ബുക്കിങ് സൗകര്യം ലഭ്യമാക്കും.

ഓണ സമ്മാനമായി സ്പെഷ്യൽ കോച്ചുകൾ

വരുന്ന ഓണക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രതമാകുന്ന തരത്തിൽ രാ​ജ‍്യ​റാ​ണി​ക്കും കോ​ട്ട​യം എ​ക്സ്പ്ര​സി​നും അധിക എസി കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു​വ​ദി​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷനൽ മാനേജർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാ​ജ്യ​റാ​ണി എ​ക്‌​സ്പ്ര​സി​ന് ഒ​രു എസി ത്രീ ​ട​യ​ർ, ഒ​രു ജ​ന​റ​ൽ കോ​ച്ചു​ക​ളുമാണ് പുതുതായി കൂട്ടിചേർക്കുക.

കോ​ട്ട​യം എ​ക്‌​സ്പ്ര​സി​ന് ഒ​രു എസി കോ​ച്ചും ഒ​രു നോ​ൺ എസി കോ​ച്ചും അ​ധി​കമായി നൽകും. ഓ​ണ​ത്തി​നു​മു​മ്പ് തന്നെ കോച്ചുകൾ ഉൾപ്പെടുത്തിയേക്കും. കോ​ട്ട​യം എ​ക്സ്പ്ര​സ് കൊ​ല്ലം വ​രെ നീ​ട്ടാനും തീരുമാനമായിട്ടുണ്ട്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ മെ​മു​വും കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള മെ​മു​വും നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടു​ന്ന​തിന് നടപടികൾ തുടരുകയാണ്. ചെ​ന്നൈ​യി​ൽ​നി​ന്നു​ള്ള അ​നു​മ​തി മാത്രമാണ് ഇനി ലഭിക്കേണ്ടത്.

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും