Special Train: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് നാളെ രാവിലെ ആരംഭിക്കും
SMVT Bengaluru Kollam Special Train: എസ്എംവിടി ബെംഗളൂരു മുതല്‍ കൊല്ലം വരെയും തിരിച്ചും ട്രെയിന്‍ സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിസംബര്‍ 22 തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ സാധിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ് സീസണില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ് സര്‍വീസ് പ്രഖ്യാപിച്ചതെന്ന് റെയില്‍വേ വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കാണ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്എംവിടി ബെംഗളൂരു മുതല്‍ കൊല്ലം വരെയും തിരിച്ചും ട്രെയിന്‍ സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിസംബര്‍ 22 തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ സാധിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ട്രെയിന്‍ സമയക്രമം
06573 നമ്പര്‍ എസ്എംവിടി ബെംഗളൂരു- കൊല്ലം എക്‌സ്പ്രസ് ട്രെയിന്‍ ഡിസംബര്‍ 25 വ്യാഴം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. കൊല്ലത്ത് പിറ്റേദിവസം രാവിലെ
6.30 ഓടെ എത്തിച്ചേരുന്നതാണ്.
തിരിച്ചുള്ള യാത്രയില്‍ 06574 നമ്പര്‍ കൊല്ലം-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് ഡിസംബര്‍ 26ന് രാവിലെ 10.30ന് കൊല്ലത്ത് നിന്ന് പുറപ്പെടും. ബെംഗളൂരുവില്‍ ഉച്ചയ്ക്ക് 3.30നാണ് എത്തുക.
എത്തിച്ചേരുന്ന സ്റ്റേഷനുകളും സമയവും
മൂന്ന് മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 3.10ന് കൃഷ്ണരാജപുരം, 3.58ന് ബംഗരാജപേട്ട്, 7.40ന് സേലം, 8.45ന് ഈറോഡ്, 9.33ന് തിരുപ്പു, 10.20ന് പോഡന്നൂര്‍, 11.17ന് പാലക്കാട്, 12.25ന് തൃശൂര്‍, 1.28ന് ആലുവ, 1.50ന് എറണാകുളം ടൗണ്‍, 3.07ന് കോട്ടയം, 3.28ന് ചങ്ങനാശേരി, 3.39ന് തിരുവല്ല, 3.50ന് ചെങ്ങന്നൂര്‍, 4.02ന് മാവേലിക്കര, 4.16ന് കായംകുളം, പിറ്റേദിവസം 6.30ന് കൊല്ലം.
ഡിസംബര്‍ 26ന് വെള്ളിയാഴ്ച രാവിലെ 10.30നാണ് ട്രെയിന്‍ കൊല്ലത്ത് നിന്ന് മടക്കയാത്ര ആരംഭിക്കുന്നത്. 11.26ന് കായംകുളം, 11.36 ന് മാവേലിക്കര, 11.48 ന് ചെങ്ങന്നൂര്‍, 11.57 ന് തിരുവല്ല, 12.08 ന് ചെങ്ങനാശേരി, 12.24 ന് കോട്ടയം, 1. 35ന് എറണാകുളം ടൗണ്‍, 2.3ന് ആലുവ, 3 ന് തൃശൂര്‍, 6.42ന് പാലക്കാട്, 6.20ന് പോഡന്നൂര്‍, 7.18ന് തിരുപ്പു, 8.20ന് ഈറോഡ്, 9.20 ന് സേലം, 12.38ന് ബംഗരാജപേട്ട്, 1.15 ന് കൃഷ്ണരാജപുരം, പിറ്റേദിവസം 3.30ന് എസ്എംവിടി ബെംഗളൂരു.