Train Ticket Fare Hike: നിരക്കെല്ലാം ഉയര്‍ത്തി പക്ഷെ സീറ്റെവിടെ? ട്രെയിന്‍ ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ല
Bengaluru to Kerala Train Tickets: ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ ട്രെയിനുകളിലാണ് കൂടുതലായും ടിക്കറ്റ് ക്ഷാമം നേരിടുന്നത്. നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്, എന്നിട്ടും ഇവയിലൊന്നിലും ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് തിരിച്ചടി നല്‍കി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍ സാധാരണക്കാരായ യാത്രക്കാരെ ബാധിക്കാത്ത വിധത്തിലാണ് റെയില്‍വേയുടെ ടിക്കറ്റ് നിരക്കുയര്‍ത്തല്‍. പുതിയ നിരക്കുകള്‍ ഡിസംബര്‍ 26ന് പ്രാബല്യത്തില്‍ വരും. നിരക്കെല്ലാം ഉയര്‍ത്തുന്നുണ്ടെങ്കിലും ക്രിസ്മസ്-ന്യൂയര്‍ പ്രമാണിച്ച് തിരക്ക് വര്‍ധിച്ചതോടെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. പല ട്രെയിനുകളിലും സ്ലീപ്പര്‍ ക്ലാസ് വെയിറ്റ് ലിസ്റ്റ് 200നും മുകളിലാണ്.
ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ ട്രെയിനുകളിലാണ് കൂടുതലായും ടിക്കറ്റ് ക്ഷാമം നേരിടുന്നത്. നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്, എന്നിട്ടും ഇവയിലൊന്നിലും ടിക്കറ്റുകള്‍ കണ്‍ഫേം ആകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കേരളത്തിലേക്ക് വരാനുള്ള ടിക്കറ്റുകളില്‍ മാത്രമല്ല, തിരികെ പോകാനുള്ള ടിക്കറ്റുകളിലും യാത്രക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ബസ്സിന് പോകാമെന്ന് കരുതിയാലും രക്ഷയില്ല, ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബാസ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ബസുകളില്‍ 3,500 മുതല്‍ 5,160 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്.
കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുന്നതിന് 3,950 മുതല്‍ 4,000 രൂപ വരെയും ഈടാക്കുന്നുണ്ട്. ഹൈദരാബാദിന് തിരുവനന്തപുരത്ത് എത്തുന്നതിന് ക്രിസ്മസ് തിയതി വരെ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നീട്ടിയാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Also Read: Indian Railway: ട്രെയിൻ യാത്ര ചെലവേറും; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലും ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലും സമാനസ്ഥിതി തുടരുകയാണ്. കേരളത്തിനുള്ളില്‍ സഞ്ചരിക്കുന്നവരും ടിക്കറ്റുകളില്ലാതെ വലയുന്നു.