V. Abdurahiman: ‘മെസ്സി മാര്‍ച്ചില്‍ വരും’; ഇമെയിൽ വന്നെന്ന് മന്ത്രി അബ്ദുറഹ്മാൻ

Messi- Visit Kerala in March: ഇത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

V. Abdurahiman: മെസ്സി മാര്‍ച്ചില്‍ വരും;  ഇമെയിൽ വന്നെന്ന് മന്ത്രി അബ്ദുറഹ്മാൻ

Messi

Published: 

03 Nov 2025 14:03 PM

മലപ്പുറം: അർജന്റീന ടീം അടുത്തവർഷം മാർച്ചിൽ കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി വി അബ്​ദുറഹിമാൻ. ഇക്കാര്യം അറിയിച്ചുകൊണ്ട് രണ്ടു ദിവസം മുൻപ് അർജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മാർച്ചിൽ നിർബന്ധമായും വരുമെന്ന് അറിയിച്ചുവെന്നും നവംബർ മാസത്തിൽ ആയിരുന്നു അർജന്റീന ടീമിനെ കൊണ്ടുവരാനായി പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ കളി നടത്താനായിരുന്നു തീരുമാനം. എന്നാൽ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങൾ കാരണം തടസ്സമായെന്നും അത് ഇപ്പോൽ പൂർത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.

Also Read:വർക്കലയിലേത് ഒരോർമ്മപ്പെടുത്തൽ! ട്രെയിനിൽ സ്ത്രീകൾ സ്വയരക്ഷയ്ക്കായി ഈ മുൻകരുതൽ സ്വീകരിക്കൂ

മെസിയുടെ വരവ് രാഷ്ട്രീയമായി തര്‍ക്കത്തിനുള്ള വേദിയായിയല്ല സര്‍ക്കാര്‍ കണ്ടെതെന്നും കേരളത്തില്‍ പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് എക്കോണമി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ വിദേശമത്സരങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.അതേസമയം ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രി വിശദീകരണം നൽകിയില്ല. നവംബർ 14-18 തീയതികളിലാണ് മെസി കേരളത്തില്‍ വരുമെന്നറിയിച്ചത്. എന്നാൽ ഈ ദിവസങ്ങളിൽ അര്‍ജന്റീന ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനെത്തുമെന്നാണ് റിപ്പോർട്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും