Supreme Court: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാം: സുപ്രീംകോടതി
Supreme Court Stayed Kerala High Court's Order: ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മൃഗസ്‌നേഹികളുടെ സംഘടനയ്ക്കും കേസില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. നാട്ടാനകളെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നാട്ടാനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്തിനുള്ള അനുമതി നല്‍കരുതെന്ന് സംസ്ഥാന ചീഫ് ലൈഫ് വാര്‍ഡന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആ നടപടിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.
ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മൃഗസ്‌നേഹികളുടെ സംഘടനയ്ക്കും കേസില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. ത്രിപുരയില്‍ നിന്നുള്ള നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.




കേസിലെ എല്ലാ കക്ഷികളെയും കേള്‍ക്കാതെ എങ്ങനെയാണ് ഹൈക്കോടതിക്ക് സ്‌റ്റേ പുറപ്പെടുവിക്കാന്‍ സാധിക്കുക എന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേത്രം ഭാരവാഹികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കെ പരമേശ്വര്‍, അഭിഭാഷകരായ എ കാര്‍ത്തിക്ക്, സി ഉണ്ണികൃഷ്ന്‍ എന്നിവര്‍ ഹാജരായിരുന്നു.