Accident: ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; മരിച്ചത് ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭര്‍ത്താവും
Idukki Panniyarkutty Accident: എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒളിമ്പ്യന്‍ കെ.എം. ബീനാമോളുടെ സഹോദരിയാണ് റീന. നൂറടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പന്നിയാര്‍കുട്ടി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. താരതമ്യേനെ വീതി കുറവുള്ള ഇവിടെ കുത്തനെയുള്ള ഇറക്കമാണ്

ഇടുക്കി പന്നിയാർകുട്ടിയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന ( 48) എന്നിവരാണ് ഭരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന പന്നിയാര്‍കുട്ടി തട്ടപ്പിളിയില്‍ അബ്രഹാ(50)മിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒളിമ്പ്യന്‍ കെ.എം. ബീനാമോളുടെ സഹോദരിയാണ് റീന. മുല്ലക്കാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് തിരികെ വരുന്നതിനിടെ വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് അപകടമുണ്ടായത്.
നൂറടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പന്നിയാര്‍കുട്ടി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. താരതമ്യേനെ വീതി കുറവുള്ള ഇവിടെ കുത്തനെയുള്ള ഇറക്കമാണ്. അപകടം നടന്നയുടന്‍ മൂവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോസിനെയും റീനയെയും രക്ഷിക്കാനായില്ല.
Read Also : അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്




നഴ്‌സിന് ദാരുണാന്ത്യം
അതേസമയം, കോട്ടയം ളായിക്കാട് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലിമോൻ ആന്റണിയുടെ മകൾ ലിനു (24) ആണ് മരിച്ചത്. സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിനുവിന്റെ അമ്മ ജിജിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ലിനു ജോലി ചെയ്തിരുന്നത്. രണ്ട് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മാന്നാറിലെ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട് നടക്കും. സഹോദരങ്ങൾ: ലിഞ്ചു, ലൈജു.
യുവതിയും മകളും കുളത്തിൽ മരിച്ച നിലയിൽ
അതിനിടെ, കാസര്‍കോട് എൻമകജെ ഏൽകാനയിൽ അമ്മയെയും രണ്ട് വയസുകാരി മകളെയു വീടിന് സമീപത്തെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരമേശ്വരി (38), മകൾ പദ്മിനി എന്നിവരാണ് മരിച്ചത്. ഭര്‍ത്താവും മൂത്തമകനും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.