Pinarayi Vijayan: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: ബക്കാഡിയുമായുള്ള ഡീൽ ആണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
Pinarayi Vijayan about low-strength liquor:ജനങ്ങളുടെ താല്പര്യ പ്രകാരമാണ് 2023ല്‍ എൽഡിഎഫ് സർക്കാർ ഇത് മാറ്റിവെച്ചത്. അതേ ഫയൽ തന്നെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പൊടിതട്ടിയെടുത്തത്. മിന്നൽ വേഗത്തിലാണ് ഫയൽ നീക്കം ചെയ്യുന്ന നടപടികൾ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതൊരു സാധാരണ ഭരണ നടപടി അല്ലെന്നും ഇതിലൂടെ സർക്കാരിനെ നഷ്ടവും മദ്യ കമ്പനികൾക്ക് കോടികളുടെ ലാഭവും ആണ് ഉണ്ടാക്കുന്നത്............

Pinarayi Vijayan
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ മദ്യം ഒഴുക്കുന്നതിന് വേണ്ടിയാണ് നികുതിയിളവ് എന്ന രീതിയിൽ ദേശാഭിമാനി പത്രത്തിൽ വന്ന പിണറായി വിജയന്റെ പരാമർശം എത്തിയിരിക്കുന്നത്.
നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നതിന് തടയിടാൻ യുഡിഎഫിന് സാധിക്കില്ല. അതിന് നിയമപരമായി ഉള്ള സാധ്യതകൾ ഇല്ല. മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടിയാണ് ഈ പുകമറ എന്നും നീ കാണിക്കുന്നത് സർക്കാരിന്റെ അടവ് ആണെന്നും പിണറായി വിജയൻ വിമർശിച്ചു.
അതേ ഫയൽ തന്നെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പൊടിതട്ടിയെടുത്തത്
ജനങ്ങളുടെ താല്പര്യ പ്രകാരമാണ് 2023ല്‍ എൽഡിഎഫ് സർക്കാർ ഇത് മാറ്റിവെച്ചത്. അതേ ഫയൽ തന്നെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പൊടിതട്ടിയെടുത്തത്. മിന്നൽ വേഗത്തിലാണ് ഫയൽ നീക്കം ചെയ്യുന്ന നടപടികൾ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതൊരു സാധാരണ ഭരണ നടപടി അല്ലെന്നും ഇതിലൂടെ സർക്കാരിനെ നഷ്ടവും മദ്യ കമ്പനികൾക്ക് കോടികളുടെ ലാഭവും ആണ് ഉണ്ടാക്കുന്നത്. ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ബക്കാർഡി എന്ന മദ്യ കമ്പനിയുമായുള്ള ഡീൽ ആണെന്നും പിണറായി വിജയൻ ലേഖനത്തിൽ വിമർശനം നടത്തുന്നു.
മദ്യ മുതലാളിമാർക്ക് കോടികളുടെ നികുതിയിളവ്
ഈ ഡീലിൽ എക്സൈസ് മന്ത്രി വെറുമൊരു കാഴ്ചക്കാരൻ മാത്രമാണെന്നും പിണറായി വിജയൻ പറയുന്നുണ്ട്. ഈ നയം നടപ്പിലാക്കാൻ അല്ലെങ്കിൽ എന്തിനാണ് ഇത്ര തിടുക്കത്തിൽ 600 കോടിയുടെ നികുതിയിളവ് പ്രഖ്യാപനം എന്നും പിണറായി വിജയൻ ലേഖനത്തിൽ ചോദിക്കുന്നു. മദ്യത്തിന് നികുതി വർദ്ധിപ്പിക്കുന്നത് അതിന്റെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ മദ്യ മുതലാളിമാർക്ക് കോടികളുടെ നികുതിയിളവ് നൽകി സംസ്ഥാനത്ത് മദ്യം ഒഴുകുന്ന സാഹചരമാണ് ഇത് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം സമൂഹത്തോട് ചെയ്യുന്ന കുറ്റകൃത്യം ആണെന്നും പിണറായി വിജയൻ വിമർശിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നും ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിന് പ്രതിഭാഹാരം ചെയ്യുന്നതിന് വേണ്ടിയാണ് യുഡിഎഫ് സംസ്ഥാനത്തെ ഇത്തരം നീകങ്ങൾ നടത്തുന്നത് എന്നും പിണറായി വിജയൻ ആരോപിച്ചു.തീരദേശത്തെ കൈപ്പിടിയിൽ ആക്കാൻ കൊതിക്കുന്ന കമ്പനികളും മധ്യ കമ്പനികളും ആണ് ഇപ്പോൾ യുഡിഎഫ് സർക്കാരിന്റെ സഖ്യകക്ഷികൾ. സർക്കാരിന്റെ നീക്കം എങ്ങോട്ടാണ് എന്നത് ഇതിലൂടെ വ്യക്തമാണ്.നാടിനെ കുത്തകകൾക്ക് തീറെഴുതുന്ന, മദ്യത്തിൽ മുക്കുന്ന ഈ സർക്കാരിന്റെ അഴിമതിക്കെതിരെ ജനങ്ങൾ അണിചേരുമെന്ന് പിണറായി വിജയൻ ലേഖനത്തിൽ പറയുന്നു.
ENGLISH SUMMARY
Opposition leader Pinarayi Vijayan has strongly criticized the UDF government’s move to provide tax relief on low-strength liquor. Pinarayi Vijayan’s remark in the Deshabhimani newspaper that tax relief is intended to encourage the sale of liquor in Kerala has come to light.