Kerala train timings changes: ചിലത് നേരത്തെ എത്തും ചിലത് വൈകും… നാളെ മുതൽ പുതിയ സമയക്രമത്തിൽ ഓടുന്ന ട്രെയിനുകൾ ഇതാ
The new railway timetable: ചില ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് നേരത്തെ എത്തുമ്പോൾ മറ്റുചിലവയുടെ പുറപ്പെടുന്ന സമയത്തിലും വ്യത്യാസമുണ്ട്.

ട്രെയിന്‍
കോട്ടയം: റെയിൽവേയുടെ പുതുക്കിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന ട്രെയിനുകൾ ഉൾപ്പെടെയുള്ളവയുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ചില ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് നേരത്തെ എത്തുമ്പോൾ മറ്റുചിലവയുടെ പുറപ്പെടുന്ന സമയത്തിലും വ്യത്യാസമുണ്ട്.
പുതുക്കിയ സമയക്രമത്തിലെ പ്രധാന മാറ്റങ്ങൾ
നേരത്തെ എത്തുന്ന ട്രെയിനുകൾ
- ശബരി എക്സ്പ്രസ് (തിരുവനന്തപുരം– സിക്കന്ദരാബാദ്): ഈ ട്രെയിൻ 30 മിനിറ്റ് നേരത്തെ എറണാകുളം ടൗണിലെത്തും. രാവിലെ 10.40-നായിരിക്കും ഇനി മുതൽ എറണാകുളത്തെത്തുക. എന്നാൽ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.
- കൊല്ലം– ചെന്നൈ എക്സ്പ്രസ് (ചെങ്കോട്ട വഴി): വലിയ സമയമാറ്റമാണ് ഈ ട്രെയിനിനുള്ളത്. ഒന്നര മണിക്കൂർ നേരത്തെ, അതായത് രാവിലെ 6.05-ന് ട്രെയിൻ ചെന്നൈ താംബരത്ത് എത്തും.
- കേരള എക്സ്പ്രസ് (ന്യൂഡൽഹി– തിരുവനന്തപുരം): ഈ ട്രെയിൻ 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30-ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയങ്ങളിൽ മാറ്റമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ വ്യത്യാസമില്ല.
- ഹിമസാഗർ വീക്‌ലി എക്സ്പ്രസ് (കട്ര– കന്യാകുമാരി): ഈ ട്രെയിൻ ഒരു മണിക്കൂർ നേരത്തെ രാത്രി 7.25-ന് തിരുവനന്തപുരത്ത് എത്തും (പഴയ സമയം 8.25 PM). മറ്റ് സ്റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ടാകും.
- വൈകി എത്തുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകൾ
ബെംഗളൂരു– എറണാകുളം ഇന്റർസിറ്റി: നിലവിലെ സമയമായ 4.55-ന് പകരം വൈകിട്ട് 5.05-നായിരിക്കും ഇനി എറണാകുളത്ത് എത്തുക. - ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ്: ചെന്നൈ എഗ്‌മോറിൽനിന്നു പുറപ്പെടുന്ന സമയത്തിലാണ് മാറ്റം. രാവിലെ 10.20-ന് പകരം 10.40-നായിരിക്കും ട്രെയിൻ പുറപ്പെടുക.