Football World Cup: ഫുട്ബോൾ ആരാധകരെ… ആശ്വസിക്കൂ..! ലോകകപ്പ് ഫൈനൽ ദിനമായ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല
Power Cut on Football World Cup: തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു സംസ്ഥാനങ്ങളിൽ നിന്നും അധികവൈദ്യുതി വാങ്ങി പ്രതിസന്ധി മാറി കടക്കുവാൻ ആണ് നീക്കം. 200 മെഗാ വാട്ട് വൈദ്യുതി വാങ്ങുന്നതിന് വേണ്ടി റെഗുലേറ്ററി കമ്മീഷൻ ശനിയാഴ്ച അനുമതി നൽകിയിരുന്നു. ഇതോടെ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും ഇന്നുമുതൽ 200മെഗാ വാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങും................

Kseb Power Cut Issue
തിരുവനന്തപുരം: ഫുട്ബോൾ ആരാധകർക്ക് ഇന്ന് സമാധാനിക്കാം. ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല എന്ന് കെഎസ്ഇബി അറിയിച്ചു. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു സംസ്ഥാനങ്ങളിൽ നിന്നും അധികവൈദ്യുതി വാങ്ങി പ്രതിസന്ധി മാറി കടക്കുവാൻ ആണ് നീക്കം. 200 മെഗാ വാട്ട് വൈദ്യുതി വാങ്ങുന്നതിന് വേണ്ടി റെഗുലേറ്ററി കമ്മീഷൻ ശനിയാഴ്ച അനുമതി നൽകിയിരുന്നു. ഇതോടെ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും ഇന്നുമുതൽ 200മെഗാ വാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങും എന്നാണ് സൂചന.
കൂടാതെ വരും ദിവസങ്ങളിലും നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുന്നതായും സൂചന. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ ആയിരുന്നു നിർദ്ദേശിച്ചിരുന്നത്. കൂടുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ മറ്റു മാർഗങ്ങളും കേരള വൈദ്യുതി ബോർഡ് തേടുന്നതായാണ് സൂചന. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി ദിവസങ്ങൾക്കു മുൻപായിരുന്നു വൈദ്യുതി വാങ്ങുന്നതിന് വേണ്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷൻ അപേക്ഷ നൽകിയത്.
ഫുട്ബോൾ ലോകകപ്പ് ഫൈനൽ സാഹചര്യം മുൻനിർത്തി കൊണ്ടായിരുന്നു ഈ നീക്കം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള അനുമതി ലഭിച്ചത്. അതേസമയം ഓരോ കമ്പനികളിൽ നിന്നായി 100 മെഗാ വാട്ട് വൈദ്യുതി വീതം ആയിരിക്കും വാങ്ങുക. 200 മെഗാ വാട്ട് വൈദ്യുതി 5.96 രൂപ അടിസ്ഥാനത്തിലാണ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
ALSO READ:ലോകകപ്പ് ഫൈനലിൽ വൈദ്യുതി മുടങ്ങില്ല, ഒടുവിൽ പുതിയ തീരുമാനവുമായി കെ.എസ്.ഇ.ബി
ഈ നിരക്കിൽ വൈദ്യുതി വാങ്ങിക്കുന്നതോടെ പ്രതിസന്ധിക്ക് താൽക്കാലികമായ ഒരു ആശ്വാസം നേടാൻ സാധിക്കും എന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. കൂടാതെ ഓണക്കാലം മുന്നിൽകണ്ട് അടുത്തമാസം തുടങ്ങുന്നതിനു മുന്നേ തന്നെ പ്രതിസന്ധി പൂർണമായും പരിഹരിക്കുക എന്നതും കെഎസ്ഇബിയെ സംബന്ധിച്ച് ഒരു കടമ്പ തന്നെയാണ്. അതിനോടൊപ്പം തന്നെ കേന്ദ്ര വൈദ്യുതി ഉൽപാദന നിലയങ്ങളിൽ നിന്നും അധിക വിഹിതം ലഭ്യമാക്കി വൈദ്യുതി വാങ്ങാനും ശ്രമം നടത്തുന്നുണ്ട്.
അതേസമയം കേരളത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഒപ്പം ഇടവിട്ട് കൊണ്ടുള്ള ഈ പവർകട്ട് രീതിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പവർ കട്ടിനെ തുടർന്ന് ഒരു രോഗി ഓക്സിജൻ സിലിണ്ടർ പ്രവർത്തിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. രോഗി മരിച്ച സാഹചര്യം ആരോഗ്യ പ്രവർത്തകയായ ചിത്ര അഭയ ആണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. വൈദ്യുതി നിയന്ത്രണത്തിൽ ആശങ്ക അറിയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷനും രംഗത്തെത്തിയിരുന്നു. ഒരു പ്രദേശത്ത് വൈദ്യുതി നിയന്ത്രിക്കുന്ന സമയം നേരത്തെ അറിയിക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം.
കൂടാതെ തുടർച്ചയായി നിറയന്ത്രണം ഒരേ സമയത്ത് ആകണമെന്നും അറിയിച്ചു. ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യകത തലേന്ന് തീരുമാനിക്കാൻ ആകുമെന്നും റെഗുലേറ്ററി കമ്മീഷൻ പറഞ്ഞു. ജനങ്ങൾക്ക് വൈദ്യുതി നിലയ്ക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ കെഎസ്ഇബി തയ്യാറാകണം എന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
ENGLISH SUMMARY
Football fans can rest easy today. KSEB has announced that there will be no power restrictions in the state today due to the World Cup final. The move is to buy additional power from other states to ensure uninterrupted power supply and overcome the crisis.