Thiruvananthapuram Accident: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു, വിദ്യാർഥികൾക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Thiruvananthapuram Tourist Bus Accident: തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Thiruvananthapuram Accident: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു, വിദ്യാർഥികൾക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

പ്രതീകാത്മക ചിത്രം

Updated On: 

17 Jan 2026 | 09:19 AM

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. 42 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 17വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ വിദ്യാർഥികളും അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്.

റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങയപ്പോഴാണ് ബസ് വീടിൻ്റെ ഷെയ്ഡിൽ ഇടിച്ചു നിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടത്. ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. ബസിൻ്റെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ മാത്രമേ അപകടകാരണം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.

 

Updating…

ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ