Thiruvananthapuram – Bengaluru Vande Bharat: ഇനി തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത്; സബർബൻ, മെമു സർവീസുകളും പരിഗണനയിൽ

Vande Bharat Service: തിരുവനന്തപുരവും ബെംഗളൂരുവും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് പരിഗണനയിലെന്ന് സൂചന. ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

Thiruvananthapuram - Bengaluru Vande Bharat: ഇനി തിരുവനന്തപുരം - ബെംഗളൂരു വന്ദേഭാരത്; സബർബൻ, മെമു സർവീസുകളും പരിഗണനയിൽ

വന്ദേഭാരത്

Published: 

09 Nov 2025 07:30 AM

എറണാകുളം – ബെംഗളൂരു വന്ദേഭാരതിന് ശേഷം വരുന്നത് തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സർവീസ് എന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. സബർബൻ, മെമു സർവീസുകളും പരിഗണനയിലുണ്ടെന്ന് തൻ്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം – ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിച്ചത്.

അടുത്തത് തിരുവനന്തപുരത്തെയും ബെം​ഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ആണെന്ന് അദ്ദേഹം കുറിച്ചു. എറണാകുളം – ബെംഗളൂരു വന്ദേഭാരതിനായുള്ള അഭ്യർത്ഥന പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി. വന്ദേഭാരത് സർവീസ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം. തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സബർബൻ, മെമു സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട് എന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.

Also Read: Kerala Rain Alert: തൃശൂർ വരെ കനത്ത മഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്‌

രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘അടുത്തത് തിരുവനന്തപുരത്തെയും ബെം​ഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവ്വീസ് 
എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിനായുള്ള നമ്മുടെ അഭ്യർത്ഥന പരിഗണിച്ച് ഉടനടി അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജിക്കും റെയിൽവെ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിക്കും നന്ദി.
വന്ദേ ഭാരത് സർവീസ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം. ഒപ്പം തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സബർബൻ, മെമു സർവീസുകളും ആരംഭിക്കാനും പദ്ധതിയുണ്ട്.
അടിസ്ഥാന സൗകര്യ വികസനം പുരോഗതിയിലേക്കുള്ള വഴിയൊരുക്കുന്നതിനൊപ്പം ജനജീവിതം കൂടുതൽ സു​ഗമമാക്കുകയും ചെയ്യും. ഓരോ പുതിയ പദ്ധതിയിലൂടെയും, വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ കൂടുതൽ അടുക്കുകയാണ്.
ഇതാണ് പ്രവർത്തന മികവിൻ്റെ രാഷ്ട്രീയം.’

രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും