Deputy Mayor Asha Nath: ‘എന്നെതന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു, ആ നേതാവിൽ കണ്ടത് അധികാരമല്ല’: കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്
Deputy Mayor Asha Nath About PM Modi: കുറിപ്പിനൊപ്പം പൊതുപരിപാടിക്കിടെ എടുത്ത ചിത്രങ്ങളും ആശനാഥ് പങ്കുവച്ചിട്ടുണ്ട്. ആശാനാഥ് പ്രധാനമന്ത്രിയുടെ കാൽതൊട്ട് വണങ്ങിയപ്പോൾ അദ്ദേഹം തിരിച്ചും അപ്രകാരം ചെയ്യുകയായിരുന്നു.
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കാൽതൊട്ട് വന്ദിച്ചതിൽ പ്രതികരിച്ച് ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്. തന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമെന്നാണ് ഇതെന്നാണ് ആശനാഥ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. പ്രധാനമന്ത്രി കാലിൽ തൊട്ടു തൊഴുതപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞുവെന്നും അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നുവെന്നും ആശാ നാഥ് പറയുന്നു.
താൻ ആ നേതാവിൽ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണെന്നും സംസ്കാരത്തെയാണെന്നും ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണെന്നുമാണ് ആശാനാഥ് കുറിച്ചു. കുറിപ്പിനൊപ്പം പൊതുപരിപാടിക്കിടെ എടുത്ത ചിത്രങ്ങളും ആശനാഥ് പങ്കുവച്ചിട്ടുണ്ട്. ആശാനാഥ് പ്രധാനമന്ത്രിയുടെ കാൽതൊട്ട് വണങ്ങിയപ്പോൾ അദ്ദേഹം തിരിച്ചും അപ്രകാരം ചെയ്യുകയായിരുന്നു.
Also Read:മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത് വെറും ഒരു ഫോട്ടോയല്ല…എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്. ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ, അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്… സംസ്കാരത്തെയാണ്…ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും. വിനയം തന്നെയാണ് യഥാർത്ഥ മഹത്വം. ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല…