Rahul Mamkoottathil: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്
Rahul Mamkoottathil Bail Plea: കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന് വാദമാണ്...
മൂന്നാം ബലാൽസംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റിവെച്ചു. ഈ മാസം 28നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിധി പറയുക. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി. കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന് വാദമാണ് ഉന്നയിച്ചത്. കൂടാതെ ബലാത്സംഗം എന്ന കുറ്റം നിലനിൽക്കില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
അതേസമയം പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ഉണ്ടെന്നുമാണ് അന്വേഷണസംഘം സ്വീകരിച്ച നിലപാട്. രാഹുൽ അന്വേഷണമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ ആണ്.