Thiruvananthapuram Metro: ടെക്നോപാർക്ക് യാത്രക്കാർക്ക് മെട്രോ ലാഭമോ? ടിക്കറ്റ് നിരക്ക് പറയും ഉത്തരം

Thiruvananthapuram Metro Fares: ഭാവിയിൽ തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ഈ റൂട്ടിലെ യാത്രാനുഭവം പൂർണ്ണമായും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ യാഥാർത്ഥ്യമായാൽ നിലവിലെ റോഡ് മാർഗത്തെക്കാൾ ധാരാളം പേർ മെട്രോയെയാകും ആശ്രയിക്കുക. നിലവിലെ ബസ് യാത്രാ നിരക്കുകളും വരാനിരിക്കുന്ന മെട്രോ ടിക്കറ്റ് നിരക്കുകളുടെ സാധ്യതകളും പരിശോധിച്ചാലോ...

Thiruvananthapuram Metro: ടെക്നോപാർക്ക് യാത്രക്കാർക്ക് മെട്രോ ലാഭമോ? ടിക്കറ്റ് നിരക്ക് പറയും ഉത്തരം

പ്രതീകാത്മക ചിത്രം

Updated On: 

23 Sep 2026 | 03:15 PM

തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തലസ്ഥാന വാസികൾ. നിലവിലെ തടസ്സങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ റൂട്ടുകളിൽ ഒന്നാണ് തമ്പാനൂർ – കഴക്കൂട്ടം ഇടനാഴി. നഗരത്തിലെ പ്രധാന റെയിൽവേ-ബസ് ടെർമിനലുകൾ സ്ഥിതി ചെയ്യുന്ന തമ്പാനൂരും ഐ.ടി ഹബ്ബായ ടെക്നോപാർക്കും വികസന കുതിപ്പിലുള്ള കഴക്കൂട്ടവും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ പ്രതിദിനം പതിനായിരക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്.

ഭാവിയിൽ തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ഈ റൂട്ടിലെ യാത്രാനുഭവം പൂർണ്ണമായും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ യാഥാർത്ഥ്യമായാൽ നിലവിലെ റോഡ് മാർഗത്തെക്കാൾ ധാരാളം പേർ മെട്രോയെയാകും ആശ്രയിക്കുക. നിലവിലെ ബസ് യാത്രാ നിരക്കുകളും വരാനിരിക്കുന്ന മെട്രോ ടിക്കറ്റ് നിരക്കുകളുടെ സാധ്യതകളും പരിശോധിച്ചാലോ…

കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ

നിലവിൽ തമ്പാനൂരിൽ നിന്ന് കഴക്കൂട്ടത്തേക്ക് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സിറ്റി സർക്കുലർ, ലോ ഫ്ലോർ എ.സി ബസുകൾ സുലഭമായി ലഭ്യമാണ്. തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് മുതൽ 1.5 മണിക്കൂർ വരെ സമയമെടുത്തേക്കാം. ഓർഡിനറി / സിറ്റി ബസിൽ ഏകദേശം 18 – 25, ഫാസ്റ്റ് പാസഞ്ചർ / സ്വിഫ്റ്റ് 25 – 35 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ALSO READ: ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: അധിക സർവീസുമായി കൊച്ചി മെട്രോ

മെട്രോ വന്നാൽ…

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തമ്പാനൂരിനെയും കഴക്കൂട്ടത്തിനെയും ബന്ധിപ്പിക്കുന്ന പാത ഉൾപ്പെടുന്നുണ്ട്. മെട്രോ വരുന്നതോടെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകും. അതുപോലെ, കിലോമീറ്റർ അടിസ്ഥാനത്തിലാകും ടിക്കറ്റ് നിരക്ക്. 20 മുതൽ 50 രൂപ വരെയാകാൻ സാധ്യതയുണ്ട്.

ദിവസേന യാത്ര ചെയ്യുന്ന ഐ.ടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഡിസ്‌കൗണ്ട് നിരക്കിൽ യാത്രാ പാസുകളും ക്യു ആർ ടിക്കറ്റുകളും ലഭ്യമാകും. ടിക്കറ്റ് നിരക്കിനെക്കാളും യാത്രാ സമയത്തിലാകും വൻ തോതിൽ മാറ്റം വരുന്നത്. തമ്പാനൂരിൽ നിന്ന് കഴക്കൂട്ടത്തേക്ക് വെറും 18 – 22 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ മെട്രോയിലൂടെ സാധിക്കും.

നിലവിലെ മെല്ലപ്പോക്ക് തലസ്ഥാന നിവാസികളെ നിരാശയിലാഴ്ത്തുന്നുണ്ട്. പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് സംസ്ഥാന സർക്കാർ വിശദീകരണം തേടിയിരുന്നു. ഔദ്യോഗിക നിലപാടിന് വിരുദ്ധമായി മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം തേടിയത്.

English Summary:

Once the metro becomes operational, many commuters may prefer it over road-based transportation because of its potential for faster and more convenient travel. The comparison between existing bus fares and the possible metro ticket rates will therefore be an important factor in determining how easily commuters shift from buses to the metro.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി