Muthalapozhi Boat Accident: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മരണം; പരിക്കേറ്റ ഒരാൾ ചികിത്സയിൽ

Thiruvananthapuram Muthalapozhi Boat Accident: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് പതിവായി മാറിയിരിക്കുന്നത്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

Muthalapozhi Boat Accident: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മരണം; പരിക്കേറ്റ ഒരാൾ ചികിത്സയിൽ

മുതലപ്പൊഴി

Published: 

11 Aug 2025 21:22 PM

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം (Muthalapozhi Boat Accident). സംഭവത്തിൽ രണ്ട് പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാൾ ചികിത്സയിൽ കഴിയുകയാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന പേരിലുള്ള വള്ളമാണ് മറിഞ്ഞത്. ശക്തമായ തിര മൂലമാണ് വള്ളം മറിഞ്ഞത്.

മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് പതിവായി മാറിയിരിക്കുന്നത്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും