Ponmudi Travel Ban: ശക്തമായ മഴയും മണ്ണിടിച്ചിലും; പൊൻമുടിയിലേക്കുള്ള സന്ദർശനം നിരോധിച്ചു, അറിയേണ്ടത്

Ponmudi Travel Banned Due To Heavy Rain: ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ പ്രദേശത്തെ കുളച്ചിക്കരയ്ക്കും കമ്പിമൂടിനും ഇടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടിരുന്നു. നിലവിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. എങ്കിലും പ്രദേശത്തുള്ള യാത്ര കർശനമായി നിരോധിച്ചിട്ടുണ്ട്.

Ponmudi Travel Ban: ശക്തമായ മഴയും മണ്ണിടിച്ചിലും; പൊൻമുടിയിലേക്കുള്ള സന്ദർശനം നിരോധിച്ചു, അറിയേണ്ടത്

Ponmudi

Published: 

15 Aug 2025 14:47 PM

തിരുവനന്തപുരം: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം തിരുവനന്തപുരം പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു. ഓഗസ്റ്റ് പതിനഞ്ച് (ഇന്ന്) മുതലാണ് യാത്ര നിരോധിച്ചിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ പ്രദേശത്തെ കുളച്ചിക്കരയ്ക്കും കമ്പിമൂടിനും ഇടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടിരുന്നു. നിലവിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. എങ്കിലും പ്രദേശത്തുള്ള യാത്ര കർശനമായി നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 18 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ ചില നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. അതിനാൽ ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

15 ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ

16 ശനി: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

17 ഞായർ: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

18 തിങ്കൾ: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

 

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും