Varkala Foreigner Beaten: കടലിൽ കുളിക്കാൻ ഇറങ്ങി, വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം; ആശുപത്രിയിലേക്ക് മാറ്റി

Varkala Beach Foreigner Beaten: ഫോൺ അന്വേഷിച്ചാണ് റോബോർട്ട് ബീച്ചിൽ എത്തിയത്. തുടർന്ന് അദ്ദേഹം കടലിൽ കുളിക്കാൻ ഇറങ്ങി. ഈ സമയം വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ ഇയാളെ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല. ഇതിന് പിന്നാലെയുണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് തുടക്കമിട്ടത്.

Varkala Foreigner Beaten: കടലിൽ കുളിക്കാൻ ഇറങ്ങി, വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം; ആശുപത്രിയിലേക്ക് മാറ്റി

മർദ്ദനത്തിനിരയായ വിദേശി റോബോർട്ട്

Published: 

04 Oct 2025 15:32 PM

തിരുവനന്തപുരം: വർക്കലയിൽ വിദേശ പൗരന് നേരെ ക്രൂരമർദനം (Varkala Beach Foreigner Beaten). ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ഗ്രീസ് സ്വദേശിയായ റോബർട്ട് എന്നയാൾക്കാണ് മർദനമേറ്റത്. വാട്ടർ സ്പോർട്സ് നടത്തുന്ന തൊഴിലാളികളാണ് റോബോർട്ടിനെ മർദ്ദിച്ചതെന്നാണ് പരാതി. റോബർട്ടിന്റെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഫോൺ അന്വേഷിച്ചാണ് റോബോർട്ട് ബീച്ചിൽ എത്തിയത്. തുടർന്ന് അദ്ദേഹം കടലിൽ കുളിക്കാൻ ഇറങ്ങി. ഈ സമയം വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ ഇയാളെ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല.

Also Read: ‘ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്’; ദേവസ്വത്തെ വെട്ടിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി

ഇതിന് പിന്നാലെയുണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് തുടക്കമിട്ടത്. തുടർന്ന് ഇവർ റോബർട്ടിനെ മർദ്ദിച്ചെന്നാണ് പരാതി. നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് വാട്ടർ സ്പോർട്സ് സംഘം പിന്മാറിയത്. പിന്നാലെ ടൂറിസം പോലീസ് ഇടപെട്ട് റോബർട്ടിനെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മർദ്ദനത്തിൽ റോബർട്ടിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

സാമിന്റെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തു; പിന്നാലെ ശ്വാസംമുട്ടിച്ചുകൊന്ന്

കോട്ടയം കുറവിലങ്ങാട് നിന്ന് കാണാതായ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറവിലങ്ങാട് സ്വ​ദേശി ജെസി സാമിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇടുക്കി കരിമണ്ണൂർ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയിൽ നിന്നാണ് അഴുകിയ നിലയിൽ ഇവരുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ജെസിയുടെ ഭർത്താവ് സാം കെ. ജോർജിനെ (54) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും