AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Pooram 2026: വര്‍ണക്കുടകള്‍ ഉയര്‍ന്നു, ചെപ്പിലെ വിസ്മയങ്ങള്‍ വിണ്ണില്‍; തൃശൂര്‍ പൂരാവേശത്തില്‍ ശക്തന്റെ മണ്ണ്

Kudamattam Ceremony Held at Thrissur Pooram 2026: എല്ലാ സങ്കടങ്ങളും മറന്ന് വന്‍ ജലാവലി തന്നെയാണ് ശക്തന്റെ മണ്ണിലേക്ക് പൂരം ആസ്വദിക്കാനായി എത്തിയത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാലത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരാഘോഷം. ആഘോഷം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും.

Thrissur Pooram 2026: വര്‍ണക്കുടകള്‍ ഉയര്‍ന്നു, ചെപ്പിലെ വിസ്മയങ്ങള്‍ വിണ്ണില്‍; തൃശൂര്‍ പൂരാവേശത്തില്‍ ശക്തന്റെ മണ്ണ്
തൃശൂർ പൂരം 2026 Image Credit source: PTI
Shiji M K
Shiji M K | Updated On: 26 Apr 2026 | 06:46 PM

തൃശൂര്‍: ശക്തന്റെ മണ്ണില്‍ പൂരാവേശം വാനോളം. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റ ചടങ്ങുകള്‍ വര്‍ണാഭമായി നടന്നു. കാഴ്ചക്കാരന്റെ കണ്ണും മനസും നിറയ്ക്കുന്ന കുടകളാണ് ഇരുവിഭാഗവും ആകാശംമുട്ടെ ഉയര്‍ത്തിയത്. എല്ലാ നിറങ്ങളെയും കോര്‍ത്തിണക്കിയുള്ള കുടകള്‍ക്ക് വന്‍ സ്വീകാര്യതയാണ് കാഴ്ചക്കാരില്‍ നിന്ന് ലഭിച്ചത്. 20 മിനിറ്റോളം മാത്രമായിരുന്നു ഇത്തവണത്തെ കുടമാറ്റം.

ദേവതാ രൂപങ്ങളും, വര്‍ണങ്ങള്‍ നിറച്ചതും, സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കിയുമുള്ള കുടകള്‍ ഈ വര്‍ഷത്തെ പൂരത്തിന്റെ പ്രത്യേകതയാണ്. നിറങ്ങള്‍ കൊണ്ട് ആറാടുകയായിരുന്നു തിരുവമ്പാടി, എന്നാല്‍ ദേവതാ രൂപങ്ങള്‍ക്കായിരുന്നു പാറമേക്കാവ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. കുടകള്‍ക്ക് പിന്നില്‍ ആലവട്ടവും വെഞ്ചാമരവും കാഴ്ചയ്ക്ക് ഭംഗി കൂട്ടി ഉണ്ടായിരുന്നു. മുണ്ടത്തിക്കോട് അപകടത്തെ തുടര്‍ന്ന് 15 മിനിറ്റില്‍ കുടമാറ്റ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാല്‍ കുടമാറ്റം 20 മിനിറ്റിന് മുകളില്‍ നീണ്ടുനിന്നു.

എല്ലാ സങ്കടങ്ങളും മറന്ന് വന്‍ ജലാവലി തന്നെയാണ് ശക്തന്റെ മണ്ണിലേക്ക് പൂരം ആസ്വദിക്കാനായി എത്തിയത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാലത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരാഘോഷം. ആഘോഷം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും. കാഴ്ചക്കാര്‍ക്കായി ബാക്കിവെച്ച കാഴ്ചകളെല്ലാം അടുത്ത വര്‍ഷം ഒരുക്കുമെന്ന ഉറപ്പുമായാണ് തിരുവമ്പാടിയും പാറമേക്കാവും മടങ്ങിയത്.

തൃശൂര്‍ പൂരം 2026

രാവിലെ ഘടകപൂരങ്ങള്‍ പുറപ്പട്ട് തുടങ്ങിയിരുന്നു. പുലര്‍ച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തില്‍ നിന്നായിരുന്നു ഘടകപൂരത്തിന് തുടക്കം. രാവിലെ 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് നടന്നു. രണ്ട് മണിയോടെ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും ഉണ്ടായിരുന്നു.

സങ്കടക്കടലില്‍ തൃശൂര്‍

ഏപ്രില്‍ 21ന് ഉച്ചകഴിഞ്ഞാണ് തൃശൂരിനെ തേടി ആ തീഗോളമെത്തിയത്. തൃശൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് മുണ്ടത്തിക്കോട്. ഇവിടെ പൂരത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയായിരുന്നു. സന്തോഷവും തമാശകളും നിറഞ്ഞ ഒരു വെടിപുരയിലേക്ക് കണ്ണടച്ച് തുറക്കും വേഗത്തിലെത്തിയത് മരണമായിരുന്നു.

തൃശൂര്‍ പൂരത്തിന് മുന്നോടിയായി നടക്കുന്ന വെടിക്കെട്ടിലേക്കുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളിലായിരുന്നു തൊഴിലാളികള്‍. ഏകദേശം 36 ഓളം പേരായിരുന്നു വെടിപുരയില്‍ ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ ആളുകള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു.

Also Read: Thrissur Pooram 2026: പൂരപ്രേമികളിൽ ആവേശമുണർത്തി ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ല, ദുരന്തത്തിൻ്റെ കണ്ണീരിൽ ശക്തൻ്റെ മണ്ണ്

ദുരന്ത ഭൂമിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ തലയുടെ ഭാഗവും കൈയ്യുടെ ഭാഗങ്ങളും കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയായിരുന്നു പരിശോധന. ഇത്ര ദൂരേക്ക് അവശിഷ്ടങ്ങള്‍ തെരുവുനായ്ക്കള്‍ കൊണ്ടുപോയി ഇട്ടതാകാമെന്നാണ് നിഗമനം. മുണ്ടത്തിക്കോട് പാടശേഖരത്തിലെ കൂടുതല്‍ ഭാഗങ്ങളില്‍ നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

കെഡാവര്‍ നായ്ക്കളുടെ ഉപയോഗിച്ചാണ് പരിശോധന നടന്നത്. 10 പേര്‍ വീതമുള്ള സംഘങ്ങളായി തിരിഞ്ഞ് സമീപത്തെ വീടുകളിലും മറ്റും പരിശോധന നടത്തുന്നുണ്ട്. പരിശോധനയില്‍ നാട്ടുകാരും പങ്കുചേരുന്നു. ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന വേഗത്തില്‍ നടത്തി തൃശൂര്‍ മെഡിക്കല്‍ കോളേജും കൂടെയുണ്ട്.

Follow Us