Kelath Aravindakshan Marar: മേളാചാര്യന് വിട, കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു
നാല് പതിറ്റാണ്ടോളം തൃശ്സൂർ പൂരത്തിൻറെ ഭാഗമായിരുന്ന അരവിന്ദാക്ഷമാരാർ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൂരത്തിൽ നിന്നും പിന്മാറിയത്

കേളത്ത് അരവിന്ദാക്ഷ മാരാർ
തൃശ്ശൂർ: മേളാചാര്യനും നിരവധി വർഷം തൃശ്ശൂർ പൂരത്തിൽ ഇലഞ്ഞിത്തറ മേളത്തിൻറെ ഭാഗവുമായിരുന്ന കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
നാലര പതിറ്റാണ്ടാണ് അദ്ദേഹം ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുത്തത്. അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാർ ആണ് വാദ്യകലയിൽ കേളത്തിൻറെ ഗുരു. പന്ത്രണ്ടാം വയസിൽ ഇടക്കുന്നി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചാണ് അരവിന്ദാക്ഷ മാരാർ മേളത്തിന് തുടക്കമിടുന്നത്.
വാർധക്യ സഹജമായ പ്രശ്നങ്ങളാൽ 83-ാം വയസ്സിലാണ് അദ്ദേഹം തൃശ്ശൂർ പൂരത്തിൽ നിന്നും സ്വയം പിന്‍വാങ്ങിയത്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.