5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Leopard Trapped in Kasargod: കാസര്‍കോട് പുലി തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തും

Tiger Stuck in Tunnel in Kasargod: ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മനുഷ്യനിർമിതമല്ലാത്ത തുരങ്കത്തിൽ പുലി കുടുങ്ങിയ വിവരം നാട്ടുകാർ അറിയുന്നത്. പ്രദേശവാസിയായ സ്ത്രീ മോട്ടോർ നിർത്താൻ പമ്പ്ഹൗസിലേക്ക് പോകും വഴി പാറക്കെട്ടിൽ നിന്ന് പുലിയുടെ ഗർജനം കേൾക്കുകയായിരുന്നു.

Leopard Trapped in Kasargod: കാസര്‍കോട് പുലി തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തും
പുലി കുടുങ്ങിക്കിടക്കുന്ന തുരങ്കംImage Credit source: Social Media
nandha-das
Nandha Das | Published: 06 Feb 2025 07:45 AM

കൊളത്തൂർ: കാസർഗോഡ് കുളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലിയെ ഇന്ന് മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തും. ചാളക്കാട് മടന്തക്കാട് കവുങ്ങിൻ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. കണ്ണൂർ, വയനാട് എന്നിവടങ്ങളിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാർ സംഭവസ്ഥലത്തെത്തി പുലിയെ നിരീക്ഷിച്ചു. അവരുടെ നിർദേശം അനുസരിച്ചായിരായിരിക്കും പുലിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുക. അതേസമയം പുലിയെ മയക്കു വെടിവെച്ച ശേഷം പിടികൂടി കാട്ടിൽ വിടാൻ ആണ് വനം വകുപ്പിന്റെ തീരുമാനം.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മനുഷ്യനിർമിതമല്ലാത്ത ഈ തുരങ്കത്തിൽ പുലി കുടുങ്ങിയ വിവരം നാട്ടുകാർ അറിയുന്നത്. പ്രദേശവാസിയായ സ്ത്രീ മോട്ടോർ നിർത്താൻ പമ്പ്ഹൗസിലേക്ക് പോകും വഴി പാറക്കെട്ടിൽ നിന്ന് പുലിയുടെ ഗർജനം കേൾക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെ കൂട്ടിയെത്തി വീണ്ടും നടത്തിയ പരിശോധനയിൽ ആണ് കുടുങ്ങി കിടക്കുന്ന പുലിയെ കണ്ടത്.

ALSO READ: തിരുവനന്തപുരം വെള്ളറടയിൽ പിതാവിനെ മെഡിക്കൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി; സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രതി

പ്രദേശവാസികൾ കുടുങ്ങി കിടക്കുന്ന പുലിയെ കണ്ടതോടെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി കുടുങ്ങിയത് പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് ആളുകളെ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഡിഎഫ്ഒ കെ അഷ്‌റഫ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെര്‍ളടക്കം, കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. വനം വകുപ്പ് പുലിയെ പിടികൂടുന്നതിന് വേണ്ടി കൂട് വെക്കാനുള്ള നീക്കത്തിൽ ആയിരുന്നു. അതിനിടെയാണ് പുലി തുരങ്കത്തിൽ കുടുങ്ങിയത്. പുലി പന്നിക്കുവെച്ച കെണിയിൽ കുടുങ്ങിയതാണോ എന്നും സംശയമുണ്ട്.