Woman Hit by Bull: ആറ്റിങ്ങലിൽ അറവുശാലയിൽ നിന്ന് വിരണ്ടോടിയ കാള ഇടിച്ചുവീഴ്ത്തി; ചികിത്സയിരുന്ന സ്ത്രീ മരിച്ചു
Woman Hit by Bull Dies in Attingal: ആലംകോട് സ്വദേശിയായ വ്യാപാരി ആറ്റിങ്ങൽ ചന്തയ്ക്കുള്ളിലെ അറവുശാലയിൽ മൃഗങ്ങൾ എത്തിച്ചിരുന്നു. ഈ കൂട്ടത്തിൽ ഉണ്ടായിരുന്ന കാളയാണ് വിരണ്ടോടിയത്.

ആറ്റിങ്ങൽ: അറവുശാലയിൽ നിന്ന് വിരണ്ടോടിയ കാള ഇടിച്ചുവീഴ്ത്തി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആറ്റിങ്ങൽ തോട്ടവാരം രേവതിയിൽ രാജൻ പിള്ളയുടെ ഭാര്യ എൽ ബിന്ദുകുമാരി എന്ന 57കാരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12.30 നാണ് ബിന്ദുകുമാരിയെ കാള ഇടിച്ചുവീഴ്ത്തുന്നത്. കൊല്ലമ്പുഴ കുഴിമുക്ക് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയാണ് സംഭവം ഉണ്ടായത്. കാള വിരണ്ടോടി വരുന്നത് കണ്ട് പരിഭ്രാന്തയായ ബിന്ദുകുമാരി വഴിയിൽ നിന്ന് ഓടി മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാളയുടെ കൊമ്പ് കൊണ്ട് മുറിവേറ്റിട്ടില്ല. എങ്കിലും ശക്തമായ ഇടിയിൽ ബിന്ദുകുമാരി ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയിടിച്ചു വീണാണ് ഗുരുതരമായി പരിക്കേറ്റത്.
ALSO READ: മലപ്പുറത്ത് ഒട്ടക ഇറച്ചി കിലോ 700 രൂപ, പരസ്യത്തിന് പിന്നിലെ സത്യം അന്വേഷിച്ച് പോലീസ്
ആലംകോട് സ്വദേശിയായ വ്യാപാരി ആറ്റിങ്ങൽ ചന്തയ്ക്കുള്ളിലെ അറവുശാലയിലേക്ക് മൃഗങ്ങൾ എത്തിച്ചിരുന്നു. ഈ കൂട്ടത്തിൽ ഉണ്ടായിരുന്ന കാളയാണ് വിരണ്ടോടിയത്. വാഹനത്തിൽ നിന്ന് പുറത്തിറക്കുന്ന സമയത്ത് കാളയുടെ മൂക്കുകയർ പൊട്ടിപ്പോയി. വിരണ്ട കാള ഇതോടെ റോഡിലൂടെ ഓടാൻ തുടങ്ങി. ഇതിനിടെയാണ് ബിന്ദുകുമാരിയെ കാള ഇടിച്ചു വീഴ്ത്തിയത്. അതിനുശേഷവും മുന്നോട്ട് പോയ കാള തിരുവാറാട്ട് കാവ് ദേവീക്ഷേത്ര മൈതാനത്തെത്തി നിലയുറപ്പിച്ചു. ഈ സമയം പരിസരത്തുണ്ടായിരുന്ന ചില നാട്ടുകാർ കുരുക്കെറിഞ്ഞ് കാളയെ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വിവരം അറിഞ്ഞ് പോലീസും അഗ്‌നിരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തിയെങ്കിലും കാളയുടെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന്, അറവുശാലയിലേക്ക് കൊണ്ട് വന്ന മറ്റ് മൃഗാനങ്ങളെ മൈതാനത്തെത്തിച്ച് കാളയുടെ അടുത്തേക്ക് നിർത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ മൃഗങ്ങളെയും കാള കുത്താൻ തുനിഞ്ഞു. ഇതിന് പിന്നെ തിരുവാറാട്ട് കാവിലെ ആനയായ കാളിദാസന്റെ പാപ്പാൻ ബിജു ഉച്ചയ്ക്ക് 2.30 ഓടെ സ്ഥലത്തെത്തി കയറു കൊണ്ട് കുരുക്കെറിഞ്ഞ് മുറുക്കി കാളയെ പിടിച്ചുകെട്ടി.